കണ്ണൂർ: ജില്ലയിൽ ഡിവൈഎഫ്ഐ പ്രവർത്തകന് നേരെ ബോംബേറ്. കണ്ണവം മേഖലാ കമ്മിറ്റി അംഗം പൂഴിയോട് വിഷ്‌ണു നിവാസിൽ കെകെ വിഷ്‌ണുവിനു നേരെയാണ് ബോംബേറ് ഉണ്ടായത്. ഞായറാഴ്‌ച രാത്രി 10 മണിയോടെ കണ്ണവം പഴശ്ശിമുക്കിൽ വച്ചാണ് ഒരു സംഘം വിഷ്‌ണുവിന് നേരെ ബോംബെറിഞ്ഞത്.
പരുക്കേറ്റ വിഷ്‌ണുവിനെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ ഡിവൈഎഫ്ഐ കൂത്തുപറമ്പ് ബ്ളോക്ക് കമ്മിറ്റി പ്രതിഷേധിച്ചു. സംഭവത്തിനു പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.
പ്രദേശത്തു നിലനിൽക്കുന്ന സമാധാന അന്തരീക്ഷം തർക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്നും ഇതിനെതിരെ ശക്‌തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സിപിഎം ചിറ്റാരിപ്പറമ്പ് ലോക്കൽ കമ്മിറ്റി പറഞ്ഞു.
Malabar News: കാലംതെറ്റി വന്ന മഴയിൽ പൊലിഞ്ഞ് നെൽകർഷകരുടെ സ്വപ്‌നങ്ങൾ; കക്കുളം പാടത്ത് കണ്ണീർ കൊയ്‌ത്ത്








































