കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെയുള്ള കുറ്റപത്രത്തില്‍ മാറ്റം വരുത്താന്‍ കോടതി അനുമതി. ദിലീപിനെതിരെ ചുമത്തിയ കുറ്റങ്ങളില്‍ ഭേദഗതി വരത്താന്‍ അനുവദിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി ഭാഗികമായി ശരിവച്ചു.
നടിയെ തട്ടിക്കൊണ്ടു പോയി ദൃശ്യങ്ങള്‍ പകര്‍ത്തുകയും അവരെ അക്രമിക്കാന്‍ ഗൂഢാലോചന നടത്തുകയും ചെയ്‌തു, തുടങ്ങിയ ആരോപണങ്ങളാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. ഇതില്‍ ഭാഗികമായ മാറ്റങ്ങള്‍ വരുത്താനാണ് കോടതി നിര്‍ദ്ദേശം. എന്നാല്‍ കേസ് ഹൈക്കോടതിയുടെ പരിധിയില്‍ ആയതിനാല്‍ കുറ്റപത്രത്തില്‍ മാറ്റം വരുത്തുന്നതിനെതിരെ പ്രതിഭാഗം രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം മാപ്പുസാക്ഷിയായ വിപിന്‍ലാലിനെ സ്വാധീനിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ നല്‍കിയ ഹരജി കോടതി ജനുവരി 19നു പരിഗണിക്കും. ഇതിനൊപ്പം നടിയെ ആക്രമിച്ച് ദൃശ്യം പകര്‍ത്തിയ കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വിപി വിജീഷ് എന്നിവരുടെ ജാമ്യാപേക്ഷയും എറണാകുളത്തെ അഡീഷണൽ സ്‌പെഷ്യല്‍ സെഷന്‍സ് കോടതി അന്നേ ദിവസം പരിഗണിക്കും.
Read also: പട്ടിക വിഭാഗക്കാർക്ക് പോലീസ് നിയമനം; ഉത്തരവ് കൈമാറി







































