ഗോരഖ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും എതിരെ ഫേസ്ബുക്കില്‍ പോസ്‌റ്റിട്ട കാരണത്താല്‍ ഉത്തര്‍ പ്രദേശില്‍ നിയമ വിദ്യാര്‍ഥിയെ അറസ്‌റ്റ് ചെയ്‌ത് പോലീസ്. ഗോരഖ്പൂര്‍ സര്‍വകലാശാല വിദ്യാര്‍ഥി 24കാരനായ അരുണ്‍ യാദവിന് എതിരെയാണ് പോലീസ് കേസെടുത്തത്.
മോദിയുടെയും യോഗിയുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌ത വീഡിയോ ഫേസ്ബുക്കില്‍ പോസ്‌റ്റ് ചെയ്‌തതിനാണ് അരുണിനെ അറസ്‌റ്റ് ചെയ്‌തത്. അരുണിനെതിരെ 153-A, 469 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. വിവരസാങ്കേതിക വിദ്യ നിയമത്തിന്റെ വകുപ്പുകളും അരുണിനെതിരെ ചാര്‍ത്തിയതായി ആണ് വിവരം.
ഗോരഖ്പൂരിലെ കോടതിയില്‍ ഞായറാഴ്‌ച ഹാജരാക്കിയ അരുണിനെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടു.
മാത്രവുമല്ല സംഭവത്തെ തുടര്‍ന്ന് അരുണിനെ ഗോരഖ്പൂര്‍ സര്‍വകലാശാല അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്‌തിരിക്കുകയാണ്. അരുണ്‍ യാദവിനെ ക്യാമ്പസില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയിരിക്കുകയാണ് എന്നും വിഷയം അന്വേഷിക്കാന്‍ ഒരു സമിതിയെ രൂപീകരിച്ചിട്ടുണ്ട് എന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. ഇക്കാര്യം സംബന്ധിച്ച് അരുണിന് കത്തയച്ചിട്ടുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
Read Also: പ്രതിരോധശേഷി കുറഞ്ഞവർ കോവാക്‌സിൻ എടുക്കരുത്; ഭാരത് ബയോടെക്