പ്രതിരോധശേഷി കുറഞ്ഞവർ കോവാക്‌സിൻ എടുക്കരുത്; ഭാരത് ബയോടെക്

By Desk Reporter, Malabar News
Covaxin
Representational Image
Ajwa Travels

ന്യൂഡെൽഹി: കോവാക്‌സിൻ ഉപയോഗത്തിൽ മുന്നറിയിപ്പുമായി വാക്‌സിൻ നിർമാതാവായ ഭാരത് ബയോടെക്. പ്രതിരോധശേഷി കുറഞ്ഞവർ കോവാക്‌സിൻ കുത്തിവെപ്പ് നടത്തരുത് എന്നാണ് നിർദേശം നൽകിയിരിക്കുന്നത്. രാജ്യത്ത് വാക്‌സിനേഷൻ നടപടികൾ ആരംഭിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് കോവാക്‌സിനെ കുറിച്ച് ഭാരത് ബയോടെക് ഇത്തരമൊരു മുന്നറിയിപ്പ് നൽകുന്നത്.

ഭാരത് ബയോടെക്കിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഫാക്റ്റ് ഷീറ്റ് അനുസരിച്ച്, അലർജി, പനി അല്ലെങ്കിൽ രക്‌തസ്രാവം, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ, അല്ലെങ്കിൽ സ്‌ഥിരമായി മരുന്ന് കഴിക്കുന്നവർ തുടങ്ങിയ വ്യക്‌തികൾ കോവാക്‌സിൻ കുത്തിവെപ്പ് നടത്താതിരിക്കുന്നതാണ് ഉചിതം. ഗർഭിണികളും മുലയൂട്ടുന്ന സ്‌ത്രീകളും കോവാക്‌സിൻ സ്വീകരിക്കുന്നത് ഒഴിവാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

വേദന, നീർവീക്കം അല്ലെങ്കിൽ ചൊറിച്ചിൽ, പനി, അസ്വസ്‌ഥതകൾ, ബലക്ഷയം, തിണർപ്പ്, ഓക്കാനം, ഛർദ്ദി എന്നിവ ഉൾപ്പെടുന്ന പാർശ്വഫലങ്ങൾ വാക്‌സിൻ സ്വീകരിച്ചതിന് ശേഷം ഉണ്ടാകാമെന്നും ഭാരത് ബയോടെക് വെബ്‌സൈറ്റിൽ പറയുന്നു.

ശ്വസിക്കാൻ ബുദ്ധിമുട്ട്, മുഖത്തും തൊണ്ടയിലും വീക്കം, ഹൃദയമിടിപ്പ് കൂടുക, ശരീരത്തിലുടനീളം തിണർപ്പ്, തലകറക്കം തുടങ്ങിയവയും ഉണ്ടായേക്കാമെന്നും കമ്പനി പറയുന്നു.

ഇതുവരെ 7,704 സെഷനുകളിലായി 3,81,305 പേരാണ് കോവിഡ്-19 വാക്‌സിൻ സ്വീകരിച്ചത്. വാക്‌സിൻ സ്വീകരിച്ച 580 ഓളം പേർക്ക് പനി, തലവേദന, ഓക്കാനം എന്നീ പാർശ്വഫലങ്ങൾ ഉണ്ടായതായി റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. എന്നാൽ, വാക്‌സിനേഷൻ മൂലം ഇതുവരെ ആർക്കും ഗുരുതരമായ പാർശ്വഫലങ്ങൾ ഒന്നും റിപ്പോർട് ചെയ്‌തിട്ടില്ലെന്നാണ് തിങ്കളാഴ്‌ച കേന്ദ്ര സർക്കാർ അറിയിച്ചത്.

Also Read:  റേറ്റിംഗ് കൃത്രിമം; റിപ്പബ്ളിക് ടിവിയുടെ അംഗീകാരം റദ്ദാക്കണമെന്ന് എൻബിഎ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE