കമ്രക്കെതിരെ നടപടി വേണം; ദേശീയ ബാലാവകാശ കമ്മീഷന്‍

By Syndicated , Malabar News
action-against-kunal-kamra
Ajwa Travels

ന്യൂഡെല്‍ഹി: സ്‌റ്റാൻഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രക്കെതിരെ നടപടി ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നില്‍ ദേശഭക്‌തി ഗാനം ആലപിക്കുന്ന ആണ്‍കുട്ടിയുടെ വീഡിയോ ട്വീറ്റ് ചെയ്‌തതിനാണ് കമ്രക്കെതിരെ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. കമ്ര സ്വന്തം രാഷ്‌ട്രീയ അജണ്ടകള്‍ക്കായി കുട്ടിയുടെ വീഡിയോ ഉപയോഗിച്ചതായി തങ്ങൾക്ക് പരാതി ലഭിച്ചുവെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ട്വിറ്ററിന്റെ പരാതി പരിഹാര ഓഫീസര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ രാഷ്‌ട്രീയ പ്രത്യയശാസ്‍ത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ഉപയോഗിക്കുന്നത് ജുവനൈല്‍ ജസ്‌റ്റിസ് ആക്‌ടിന്റെ ലംഘനമാണെന്നും ഇത്തരം പ്രമോഷണല്‍ ആവശ്യങ്ങള്‍ക്ക് കുട്ടികളെ ഉപയോഗിക്കുന്നത് അവരുടെ മാനസിക ക്ഷേമത്തിന് ഹാനികരമാണെന്നും കമ്മീഷന്‍ പറയുന്നു. വീഡിയോ ഉടന്‍ ട്വിറ്ററിൽ നിന്ന് നീക്കം ചെയ്യണമെന്നും കമ്രയുടെ ഔദ്യോഗിക അക്കൗണ്ടിനെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

Read also: വധഗൂഢാലോചന കേസ്; സായ് ശങ്കർ ഇനി മാപ്പുസാക്ഷി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE