ഭീഷണി സന്ദേശങ്ങൾ; കോമഡി ഫെസ്‌റ്റിവലിൽ നിന്ന് മുനവർ ഫാറൂഖിയെ ഒഴിവാക്കി

By News Bureau, Malabar News
munawar faruqui

ഗുഡ്‌ഗാവ്: സ്‌റ്റാൻഡ് അപ്പ് കൊമേഡിയൻ മുനവർ ഫാറൂഖിയെ ഗുഡ്ഗാവ് കോമഡി ഫെസ്‍റ്റിവലിൽ നിന്ന് ഒഴിവാക്കി. മുനവറിനെ പരിപാടിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഭീഷണി സന്ദേശങ്ങളും കോളുകളും വന്നെന്നും പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നും സംഘാടകർ അറിയിച്ചു.

‘ദി എന്റർടെയിൻമെന്റ് ഫാക്‌ടറി’യാണ് ഡിസംബർ 17 മുതൽ 19 വരെ ഐരിയ മാളിൽ ഈ കോമഡി ഫെസ്‌റ്റിവൽ സംഘടിപ്പിക്കുന്നത്. എന്നാൽ പരിപാടിയുടെ പോസ്‌റ്റർ പുറത്തുവിട്ടതിനു പിന്നാലെ മുനവറിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി കോളുകളും മെസേജുകളും വരികയായിരുന്നു.

‘ആരുടെയും വികാരം വ്രണപ്പെടുത്താനോ പൊതുജനത്തെ അപകടത്തിൽ പെടുത്താനോ താൽപര്യമില്ല. അതുകൊണ്ട് ഞങ്ങൾ അദ്ദേഹത്തെ പാനലിൽ നിന്ന് ഒഴിവാക്കി. പോസ്‌റ്ററിൽ നിന്ന് മുനവറിന്റെ പേര് നീക്കം ചെയ്‌തിട്ടുണ്ട്. ഞങ്ങളെ സംബന്ധിച്ച് കലാകാരൻമാരുടെയും പൊതുജനത്തിന്റെയും സുരക്ഷയാണ് പ്രധാനം’, എന്റർടെയിൻമെന്റ് ഫാക്‌ടറി സഹ സ്‌ഥാപകൻ മുബിൻ ടിസേകർ വ്യക്‌തമാക്കി.

ആരാണ് വിളിച്ച് ഭീഷണിപ്പെടുത്തിയത് എന്ന് പറയുന്നില്ലെന്നും ആത്യന്തികമായി ജനങ്ങളെ ചിരിപ്പിക്കുക എന്നതാണ് ജോലി എന്നും അദ്ദേഹം പറഞ്ഞു.

സ്‌റ്റാൻഡ് അപ്പ് കോമഡിക്കിടെ ഹിന്ദു ദൈവങ്ങളെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും അപമാനിച്ചു എന്ന് ആരോപിച്ച് ജനുവരി രണ്ടിനാണ് ബിജെപി എംഎൽഎ മാലിനി ഗൗറിന്റെ മകൻ ഏകലവ്യ സിംഗ് ഗൗറിന്റെ പരാതിയിൽ മുനവർ ഫാറൂഖി ഉൾപ്പടെ അഞ്ചുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. പ്രാദേശിക കോടതി ഇവരെ ജുഡിഷ്യൽ കസ്‌റ്റഡിയിൽ വിടുകയും മധ്യപ്രദേശ് ഹൈക്കോടതി ജാമ്യം നിഷേധിക്കുകയും ചെയ്‌തതോടെ മുനവർ സുപ്രീം കോടതിയെ സമീപിക്കുകയും ജാമ്യം നേടുകയും ആയിരുന്നു.

എന്നാൽ ജാമ്യം ലഭിച്ചതിനു പിന്നാലെ തീവ്ര വലത് സംഘടനകൾ മുനവറിനെ വേട്ടയാടുകയും ഇവർ ഇടപെട്ട് രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നടത്താനിരുന്ന ഷോകൾ റദ്ദാക്കുകയും ചെയ്‌തു. തുടർന്ന് സൈബർ അക്രമണങ്ങളെയും ഭീഷണികളെയും തുടർന്ന് കോമഡി വിടുകയാണെന്ന് മുനവർ പറഞ്ഞുവെങ്കിലും പിന്നീട് തുടരുമെന്നും അദ്ദേഹം വ്യക്‌തമാക്കി. ഇപ്പോഴിതാ വീണ്ടും ഭീഷണി സന്ദേശങ്ങളെ തുടർന്ന് മുനവറിനെ കോമഡി ഫെസ്‍റ്റിവലിൽ നിന്ന് ഒഴിവാക്കിയ വാർത്ത പുറത്തു വന്നിരിക്കുകയാണ്.

Most Read: മതപരിവർത്തനം ആരോപിച്ച് മധ്യപ്രദേശിൽ സ്‌കൂളിന് നേരെ ബജ്‌രംഗ് ദൾ ആക്രമണം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE