‘അനുവദിക്കില്ല’; ഫാറൂഖിയുടെ ഹൈദരാബാദിലെ പരിപാടി തടയുമെന്ന് ബിജെപി

By Syndicated , Malabar News
munawar-faruqui
Ajwa Travels

ഹൈദരാബാദ്: സ്‌റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയെ ഹൈദരാബാദിൽ പരിപാടി അവതരിപ്പിക്കാന്‍ സമ്മതിക്കില്ലെന്ന് ബിജെപി. മുനവറിനെ ഹൈദരബാദിലേക്ക് ക്ഷണിച്ച തെലുങ്കാന വിവര, സാങ്കേതികവിദ്യാ മന്ത്രി മന്ത്രി കെടി രാമറാവുവിനെതിരെ ബിജെപി എംഎല്‍എ ടി രാജ സിംഗും നിസാമാബാദ് എംപി ഡി അരവിന്ദും രംഗത്ത് വന്നു. ജനുവരി ഒമ്പതിന് നടക്കുന്ന പരിപാടി തടയുമെന്നാണ് ഇരുവരുടെയും ഭീഷണി.

മുംബൈയില്‍ കോണ്‍ഗ്രസ് പിന്തുണയോടെ പരിപാടി നടത്തിയതിനു പിന്നാലെയാണ്, ഫാറൂഖി ഹൈദരാബാദില്‍ പരിപാടി നടത്താൻ ലക്ഷ്യമിടുന്നത്. അതേസമയം കെടിആര്‍ സ്വയം മതേതരവാദിയായി ഉയര്‍ത്തി കാട്ടാൻ ശ്രമിക്കുന്നു എന്നാണ് ഡി അരവിന്ദിന്റെ പരിഹാസം.

”അദ്ദേഹത്തിന് നാണക്കേടുണ്ടാകണം. മുനവര്‍ ഫാറൂഖി ആരാണെന്ന് അറിയാമോ? അവന്‍ നമ്മുടെ സീതാദേവിയെ കുറിച്ച് തമാശകള്‍ പറയാറുണ്ട്. അദ്ദേഹത്തിന്റെ ഷോകള്‍ കര്‍ണാടകയില്‍ നിരോധിച്ചു. ഇപ്പോഴിതാ, കെടിആര്‍ കോമഡി പരിപാടിക്കായി സുഹൃത്തിനെ തെലങ്കാനയിലേക്ക് വിളിക്കുന്നു. അവര്‍ അവനെ എങ്ങനെ ഇവിടെ കൊണ്ടുവരുമെന്ന് നമുക്ക് നോക്കാം”- എംഎല്‍എ പറഞ്ഞു. ഹൈദരാബാദില്‍ ഫാറൂഖിയുടെ പരിപാടി തടയുമെന്ന് തന്നെയാണ് ഗോഷാമഹല്‍ എംഎല്‍എയായ ടി രാജ സിംഗും വ്യക്‌തമാക്കിയത്‌.

ഹിന്ദുത്വവാദികളുടെ ആക്രമണം നേരിടുന്ന ഫാറൂഖിക്ക് ബംഗളുരുവിൽ പരിപാടി അവതരിപ്പിക്കുന്നതിന് അനുമതി നിഷേധിച്ചിരുന്നു. കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും നിരന്തര വിമർശകനായ മുനവറിന് ഹിന്ദുത്വ വാദികളുടെ ഭീഷണിയെ തുടർന്ന് നിരവധി ഷോകളാണ്​ റദ്ദാക്കേണ്ടി വന്നത്​. ഇക്കാരണത്താൽ മുനവർ ഫാറൂഖി ഈ വർഷം ആദ്യം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു ബംഗളൂരുവില്‍ മുനവറിന്റെ ഷോ റദ്ദാക്കിയതിനെ കെടി രാമറാവു വിമര്‍ശിച്ചിരുന്നു. പിന്നാലെ അദ്ദേഹത്തെ ഹൈദരാബാദിലേക്ക് ക്ഷണിക്കുകയായിരുന്നു.

Read also: സര്‍ക്കാര്‍ രണ്ടടി മുന്നോട്ട് വെച്ചാല്‍ കര്‍ഷകര്‍ നാലടി മുന്നോട്ട് വെക്കും; അഖിലേന്ത്യ കിസാന്‍ സഭ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE