കുനാൽ കമ്രയ്‌ക്കും മുനവർ ഫാറൂഖിയ്‌ക്കും സ്വാഗതം; കെടി രാമറാവു

By Syndicated , Malabar News
ktr-welcomes-munawar kunal

ഹൈദരാബാദ്​: സ്‌റ്റാൻഡ്‌ അപ് കൊമേഡിയൻ കുനാൽ കമ്രയെയും മുനവർ ഫാറൂഖിയെയും ഹൈദരബാദിലേക്ക്​ ക്ഷണിച്ച്​ തെലങ്കാന മന്ത്രി കെടി രാമറാവു. ഹിന്ദുത്വവാദികളുടെ ആക്രമണം നേരിടുന്ന ഇവർക്ക് ബംഗളുരുവിൽ പരിപാടി അവതരിപ്പിക്കുന്നതിന് അനുമതി നിഷേധിച്ചിരുന്നു.

കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും നിരന്തര വിമർശകരായ ഇരുവർക്കും ഹിന്ദുത്വ വാദികളുടെ ഭീഷണിയെ തുടർന്ന് നിരവധി ഷോകളാണ്​ റദ്ദാക്കിയത്​. ഇക്കാരണത്താൽ മുനവർ ഫാറൂഖി ഈ വർഷം ആദ്യം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു.

‘മുനവർ ഫാറൂഖിയുടെയും കുനാൽ കമ്രയുടെയും രാഷ്‌ട്രീയവുമായി ഞങ്ങൾ യോജിക്കുന്നില്ല എന്ന കാരണത്താൽ ഞങ്ങൾ പരിപാടികൾ റദ്ദാക്കില്ല, എന്നായിരുന്നു തെലങ്കാന ഐടി മന്ത്രിയായ കെടിആർ പറഞ്ഞത്. ഇൻഷുറൻസ് ആൻഡ് ഫിനാൻഷ്യൽ കമ്പനിയായ ‘മാസ് മ്യൂച്വലി’ന്റെ ഹൈദരാബാദ് ഓഫീസ് ഉൽഘാടന ചടങ്ങിന് എത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. ബെംഗളൂരുവിൽ കഴിയുന്ന ജനങ്ങൾ എന്തുകൊണ്ട് കോമഡി വളരെ ഗൗരവമായി എടുക്കുന്നു എന്ന് മനസിലാവുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു.

Read also: അതിർത്തിയിൽ ചൈനീസ്​ നിർമിത ഡ്രോൺ തകർത്തു; സൈന്യം ജാഗ്രതയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE