അതിർത്തിയിൽ ചൈനീസ്​ നിർമിത ഡ്രോൺ തകർത്തു; സൈന്യം ജാഗ്രതയിൽ

By Syndicated , Malabar News
bsf-guns-down-drone
Ajwa Travels

ന്യൂഡെൽഹി: പഞ്ചാബിലെ ഇന്ത്യ-പാക്​ അതിർത്തിയിൽ ചൈനീസ്​ നിർമിത ഡ്രോൺ തകർത്തു. വെള്ളിയാഴ്​ച രാത്രി 11.10നാണ്​ ഇന്ത്യൻ അതിർത്തിക്കു​​ 300 മീറ്റർ അടുത്തും അതിർത്തിവേലിക്ക്​ 150 മീറ്റർ അകലത്തിലുമായി കണ്ട ഡ്രോൺ അതിർത്തി രക്ഷാസേന വെടിവെച്ചിട്ടു.

10 കിലോ ഭാരം വഹിക്കാൻ ശേഷിയുള്ള ഡ്രോണിന്​ 23 കിലോ ഭാരമുണ്ട്​. മുതിർന്ന സൈനിക ഉദ്യോഗസ്ഥർ ഡ്രോൺ പരിശോധന ആരംഭിച്ചതിനൊപ്പം ഡ്രോൺ വഴി എന്തെങ്കിലും വസ്‌തുക്കൾ നിക്ഷേപിച്ചിരുന്നോ എന്നത് കണ്ടെത്താൻ തിരച്ചിലും ആരംഭിച്ചു.

പാകിസ്‌ഥാൻ ഡ്രോൺ ഉപയോഗിച്ച് ഭീകരർക്ക് ആയുധങ്ങളും മയക്കുമരുന്നും എത്തിക്കുന്നതിനെതിരെ സൈന്യം ജാഗ്രതയിലാണ്. ഈ വർഷം മാത്രം അതിർത്തി മേഖലയിൽ 67 തവണ ഡ്രോൺ സാന്നിധ്യം കണ്ടതായി സൈനിക വക്‌താവ്​ അറിയിച്ചു.

Read also: ചിലർ സ്‍ത്രീകളുടെ സ്വാതന്ത്ര്യത്തിനും അന്തസിനും തടസമാണ്; കേന്ദ്രമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE