ഡെൽഹി: പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക്ക് ഡ്രോൺ കണ്ടെത്തി. ഡ്രോൺ ബിഎസ്എഫ് വെടിവച്ചിട്ടു. അമൃത്സർ സെക്റ്ററിൽ ആണ് ഡ്രോൺ കണ്ടെത്തിയത്. ഡ്രോണിൽ നിന്നും മയക്കു മരുന്ന് കണ്ടെടുത്തു. പ്രദേശത്ത് സൈന്യം തെരച്ചിൽ തുടരുകയാണ്.
രണ്ട് ദിവസത്തിനിടെ വെടിവച്ചിടുന്ന നാലാമത്തെ ഡ്രോൺ ആണിത്. വെള്ളിയാഴ്ച രാത്രി ധാരിവാള്‍, രത്ന ഖുര്‍ദ് ഗ്രാമങ്ങളില്‍ അതിര്‍ത്തി രക്ഷാ സേന പട്രോളിംഗ് നടത്തുന്നതിനിടെ സമാന സംഭവം ഉണ്ടായി. പാകിസ്ഥാന് ഭാഗത്ത് നിന്ന് ഡ്രോണുകളുടെ ശബ്ദം കേട്ട ജവാൻമാർ വെടിയുതിര്‍ക്കുകയായിരുന്നു. രാത്രി ഒമ്പത് മണിയോടെ ആദ്യ ഡ്രോണ്‍ വെടിവച്ചിട്ടു.
രണ്ടാമത്തെ ഡ്രോണ്‍ രാത്രി 9.30 ഓടെ അതേ ജില്ലയിലെ രത്തന്‍ ഖുര്‍ദ് ഗ്രാമത്തില്‍ നിന്നാണ് സൈന്യം വെടിവെച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഈ ഡ്രോണില്‍ ഘടിപ്പിച്ച 2.6 കിലോ ഹെറോയിന്‍ അടങ്ങിയ രണ്ട് പാക്കറ്റുകളും സൈന്യം കണ്ടെടുത്തു.
Kerala News: ഹയർ സെക്കണ്ടറി പരീക്ഷാ ഫലം ഈ മാസം 25ന്; വിദ്യാഭ്യാസ മന്ത്രി