ഹയർ സെക്കണ്ടറി പരീക്ഷാ ഫലം ഈ മാസം 25ന്; വിദ്യാഭ്യാസ മന്ത്രി

By Trainee Reporter, Malabar News
Minister of Education-V Sivankutty
Ajwa Travels

തിരുവനന്തപുരം: ഹയർ സെക്കണ്ടറി പരീക്ഷാ ഫലം ഈ മാസം 25ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒന്നാം വർഷ ഹയർ സെക്കണ്ടറി ക്‌ളാസിൽ ചേരാൻ ഉദ്ദേശിക്കുന്ന എല്ലാവർക്കും അവസരം ഉണ്ടാക്കും. കഴിഞ്ഞ വർഷം ഉണ്ടായ 81 അധിക ബാച്ച് ഇത്തവണയും തുടരും. താലൂക്ക് തലത്തിൽ ലിസ്‌റ്റ് ശേഖരിക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി വ്യക്‌തമാക്കി.

ജൂലൈ അഞ്ചിന് ഒന്നാം വർഷ ഹയർ സെക്കണ്ടറി ക്‌ളാസുകൾ ആരംഭിക്കും. മൂല്യനിർണയം നടത്തിയ അധ്യാപകർക്ക് പണം അനുവദിച്ചില്ലെന്ന ആക്ഷേപത്തിൽ ഉത്‌കണ്‌ഠപ്പെടേണ്ട കാര്യമൊന്നുമില്ല. ചിലപ്പോൾ താമസിച്ചാണ് പണം കൊടുക്കാൻ കഴിയാറുള്ളത്. മുൻപും അങ്ങനെ ഉണ്ടായിട്ടുണ്ട്. ഇത് രാജ്യത്തെ കൊടുങ്കാറ്റ് പോലെ ജനങ്ങളെ ബാധിക്കുന്ന വിഷയൊന്നുമല്ല. എപ്പോൾ കൊടുക്കുമെന്ന് മാദ്ധ്യമങ്ങളോട് പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Most Read: സംസ്‌ഥാനത്ത്‌ ഇന്ന് ട്രെയിൻ ഗതാഗത നിയന്ത്രണം; 15 ട്രെയിനുകൾ പൂർണമായി റദ്ദാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE