സംസ്‌ഥാനത്ത്‌ ഇന്ന് ട്രെയിൻ ഗതാഗത നിയന്ത്രണം; 15 ട്രെയിനുകൾ പൂർണമായി റദ്ദാക്കി

By Trainee Reporter, Malabar News
train service
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് ട്രെയിൻ ഗതാഗത നിയന്ത്രണം. തൃശൂർ യാർഡിലും ആലുവ-അങ്കമാലി സെഷനിലും അറ്റകുറ്റപ്പണിയും മാവേലിക്കര-ചെങ്ങന്നൂർ റൂട്ടിലെ പാലത്തിന്റെ ഗാർഡർ നവീകരണവും ഉൾപ്പടെയുള്ള ജോലികളാണ് നടക്കുന്നത്. 15 ട്രെയിനുകൾ പൂർണമായി റദ്ദാക്കി. നാളെയും മറ്റന്നാളും ഏതാനും ട്രെയിൻ സർവീസുകൾക്ക് മാറ്റമുണ്ട്.

റദ്ദാക്കിയ ട്രെയിനുകൾ

കൊച്ചുവേളി-ലോകമാന്യ ടെർമിനസ് ഗരീബ്‌നാഥ് എക്‌സ്‌പ്രസ്, നാഗർകോവിൽ മംഗളൂരു സെൻട്രൽ പരശുറാം എക്‌സ്‌പ്രസ്, കൊച്ചുവേളി- നിലമ്പൂർ രാജറാണി എക്‌സ്‌പ്രസ്, തിരുവനന്തപുരം സെൻട്രൽ- മധുര അമൃത എക്‌സ്‌പ്രസ്, കൊല്ലം-എറണാകുളം മെമു, കൊല്ലം-എറണാകുളം മെമു, എറണാകുളം-കൊല്ലം മെമു, കായംകുളം-എറണാകുളം -കായംകുളം മെമു, എറണാകുളം-കൊല്ലം മെമു, കായംകുളം-എറണാകുളം എക്‌സ്‌പ്രസ്, എറണാകുളം-ആലപ്പുഴ മെമു, എറണാകുളം-ആലപ്പുഴ മെമു, ആലപ്പുഴ- എറണാകുളം എക്‌സ്‌പ്രസ് എന്നിവയാണ് പൂർണമായി റദ്ദാക്കിയത്.

ശബരി എക്‌സ്‌പ്രസ്, കേരള എക്‌സ്‌പ്രസ്, കന്യാകുമാരി-ബെംഗളൂരു എക്‌സ്‌പ്രസ്, തിരുവനന്തപുരം-കണ്ണൂർ ജനശതാബ്‌ദി എക്‌സ്‌പ്രസ്, തിരുവനന്തപുരം-ചെന്നൈ സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസ്, വഞ്ചിനാട് എക്‌സ്‌പ്രസ്, പുനലൂർ ഗുരൂവായൂർ എക്‌സ്‌പ്രസ് എന്നിവ നാളെ ആലപ്പുഴ വഴിയും തിരിച്ചു വിടും.

Most Read: ബെവ്‌കോ ഔട്ട്ലെറ്റുകളിൽ 2000 രൂപയുടെ നോട്ടുകൾക്ക് വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE