കേരള- അയോധ്യ ട്രെയിൻ സർവീസ്‌ ഇന്ന് മുതൽ ആരംഭിക്കില്ല; ഒരാഴ്‌ചത്തേക്ക് നീട്ടി

ഇന്ന് വൈകിട്ട് 7.10ന് അയോധ്യയിലേക്കുള്ള ആദ്യ സർവീസ് പാലക്കാട് നിന്ന് ആരംഭിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

By Trainee Reporter, Malabar News
ayodhya special-train
Rep. Image
Ajwa Travels

പാലക്കാട്: കേരളത്തിൽ നിന്നുള്ള അയോധ്യ ട്രെയിൻ സർവീസുകൾ ഇന്ന് മുതൽ ആരംഭിക്കില്ലെന്ന് റെയിൽവേ അറിയിപ്പ്. സർവീസ് ആരംഭിക്കുന്നത് ഒരാഴ്‌ചത്തേക്ക് നീട്ടി. ഇന്ന് വൈകിട്ട് 7.10ന് അയോധ്യയിലേക്കുള്ള ആദ്യ സർവീസ് പാലക്കാട് നിന്ന് ആരംഭിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, അയോധ്യയിൽ ക്രമീകണങ്ങൾ പൂർത്തിയാവാത്തതിനാലാണ് സർവീസ് ആരംഭിക്കുന്നത് ഒരാഴ്‌ചത്തേക്ക് നീട്ടിയത്.

ട്രെയിനിലേക്കുള്ള ബുക്കിങ്ങും ആരംഭിച്ചിരുന്നില്ല. പാലക്കാട് നിന്ന് പുറപ്പെടുന്ന ട്രെയിൻ 54 മണിക്കൂർ 50 മിനിറ്റ് പിന്നിട്ട് മൂന്നാം ദിവസം പുലർച്ചെ രണ്ടിനാണ് അയോധ്യയിലെത്തുക. അന്ന് വൈകിട്ട് തന്നെ മടക്കയാത്രയും ആരംഭിക്കും. കോയമ്പത്തൂർ വഴിയാണ് സർവീസ്. ഫെബ്രുവരി 4,9,14,19,24,29 തീയതികളിലും പാലക്കാട് നിന്ന് അയോധ്യയിലേക്ക് സർവീസ് ഉണ്ട്. എന്നാൽ, ആദ്യ സർവീസ് ആരംഭിക്കാത്തതിനാൽ ഇതിനെല്ലാം മാറ്റം വന്നേക്കാം.

തിരുനെൽവേലിയിൽ നിന്ന് ഫെബ്രുവരി ഒന്നിന് അയോധ്യയിലേക്ക് പുറപ്പെടുന്ന ട്രെയിൻ കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം ടൗൺ, ഷൊർണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ട്. അയോധ്യയിലേക്കുള്ള ആസ്‌ഥ സ്‌പെഷ്യൽ ട്രെയിനുകളുടെ സർവീസ് അടുത്ത ആഴ്‌ച മുതൽ ആരംഭിക്കുമെന്നാണ് നിലവിലെ വിവരം. ഫെബ്രുവരി ഒമ്പതിനായിരിക്കും ആദ്യ സർവീസ് ആരംഭിക്കുക.

Most Read| അണയില്ല മോനെ! ഒരു നൂറ്റാണ്ടിലേറെയായി പ്രകാശം പരത്തുന്ന ബൾബ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE