ബെവ്‌കോ ഔട്ട്ലെറ്റുകളിൽ 2000 രൂപയുടെ നോട്ടുകൾക്ക് വിലക്ക്

2000 രൂപ നോട്ട് സ്വീകരിച്ചാൽ അതാതു മാനേജർമാർക്ക് ആയിരിക്കും ഉത്തരവാദിത്തം എന്നും സർക്കുലറിൽ പറയുന്നു. 2000 രൂപ നോട്ടുകളുടെ വിതരണം അവസാനിപ്പിക്കുന്നതായി റിസർവ് ബാങ്ക് (ആർബിഐ) കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബെവ്‌കോയുടെ നടപടി.

By Trainee Reporter, Malabar News
2000 notes banned in BEVCO outlets in the state
Representational Image
Ajwa Travels

തിരുവനന്തപുരം: ബെവ്‌കോ ഔട്ട്ലെറ്റുകളിൽ 2000 രൂപയുടെ നോട്ടുകൾക്ക് വിലക്ക്. ബെവ്‌കോ ജനറൽ മാനേജർ (ഓപ്പറേഷൻസ്) സർക്കുലറിലൂടെ എല്ലാ റീജിയണൽ, വെയർഹൗസ്‌ മാനേജർമാർക്കും ഇത് സംബന്ധിച്ച നിർദ്ദേശം നൽകി. 2000 രൂപയുടെ നോട്ട് ഇനി മുതൽ സ്വീകരിക്കരുതെന്നാണ് നിർദ്ദേശം.

2000 രൂപ നോട്ട് സ്വീകരിച്ചാൽ അതാതു മാനേജർമാർക്ക് ആയിരിക്കും ഉത്തരവാദിത്തം എന്നും സർക്കുലറിൽ പറയുന്നു. 2000 രൂപ നോട്ടുകളുടെ വിതരണം അവസാനിപ്പിക്കുന്നതായി റിസർവ് ബാങ്ക് (ആർബിഐ) കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബെവ്‌കോയുടെ നടപടി. അതേസമയം, നിലവിൽ വിനിമയത്തിലുള്ള 2000 രൂപ നോട്ടുകൾക്ക് തുടർന്നും മൂല്യം ഉണ്ടായിരിക്കുമെന്ന് ആർബിഐ അറിയിച്ചിരുന്നു.

സെപ്റ്റംബർ 30 വരെ 2000 രൂപാ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്യാമെന്നും ആർബിഐ വ്യക്‌തമാക്കിയിട്ടുണ്ട്‌. ബാങ്കുകളില്‍ നിന്നോ എടിഎമ്മുകളില്‍ നിന്നോ പുതിയ രണ്ടായിരം രൂപയുടെ നോട്ടുകള്‍ ലഭിക്കില്ലെന്നും ആർബിഐ അറിയിച്ചിട്ടുണ്ട്. ഇതിനിടെയാണ് സംസ്‌ഥാനത്തെ ബെവ്‌കോ ഔട്ട്ലെറ്റുകളിൽ 2000 രൂപയുടെ നോട്ടുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

Most Read: സിദ്ധരാമയ്യ സർക്കാർ ആദ്യ മന്ത്രിസഭാ യോഗം ചേർന്നു; അഞ്ചു വാഗ്‌ദാനങ്ങൾക്ക് അംഗീകാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE