സിദ്ധരാമയ്യ സർക്കാർ ആദ്യ മന്ത്രിസഭാ യോഗം ചേർന്നു; അഞ്ചു വാഗ്‌ദാനങ്ങൾക്ക് അംഗീകാരം

എല്ലാ വീട്ടിലും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന ഗൃഹ ജ്യോതി പദ്ധതി, എല്ലാ കുടുംബനാഥകൾക്കും മാസം തോറും 2000 രൂപ നൽകുന്ന ഗൃഹ ലക്ഷ്‌മി പദ്ധതി, ദാരിദ്ര രേഖക്ക് താഴെയുള്ളവർക്ക് പത്ത് കിലോ അരി സൗജന്യമായി നൽകുന്ന അന്നഭാഗ്യ പദ്ധതി, ബിരുദ ധാരികളായ യുവാക്കൾക്ക് രണ്ടു വർഷത്തേക്ക് മാസംതോറും 3000 രൂപ നൽകുന്ന യുവനിധി പദ്ധതി തുടങ്ങിയവയ്‌ക്കാണ് അംഗീകാരം നൽകിയത്.

By Trainee Reporter, Malabar News
siddaramaiah
സിദ്ധരാമയ്യ
Ajwa Travels

ബെംഗളൂരു: ബെംഗളൂരുവിലെ കണ്‌ഠീരവ സ്‌റ്റേഡിയത്തില്‍ കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡികെ ശിവകുമാറും സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റതിന് പിന്നാലെ, സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ചേർന്നു. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കോൺഗ്രസ് നൽകിയ അഞ്ചു വാഗ്‌ദാനങ്ങൾ നടപ്പിലാക്കാൻ മന്ത്രിസഭാ യോഗം അംഗീകാരം നൽകി.

എല്ലാ വീട്ടിലും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന ഗൃഹ ജ്യോതി പദ്ധതി, എല്ലാ കുടുംബനാഥകൾക്കും മാസം തോറും 2000 രൂപ നൽകുന്ന ഗൃഹ ലക്ഷ്‌മി പദ്ധതി, ദാരിദ്ര രേഖക്ക് താഴെയുള്ളവർക്ക് പത്ത് കിലോ അരി സൗജന്യമായി നൽകുന്ന അന്നഭാഗ്യ പദ്ധതി, ബിരുദ ധാരികളായ യുവാക്കൾക്ക് രണ്ടു വർഷത്തേക്ക് മാസംതോറും 3000 രൂപ നൽകുന്ന യുവനിധി പദ്ധതി, തൊഴിൽ രഹിതരായ ഡിപ്ളോമക്കാർക്ക് 1500 രൂപ (ഈ ആനുകൂല്യം 18 മുതൽ 25 വയസുവരെ ഉള്ളവർക്ക് മാത്രം), സ്‌ത്രീകൾക്ക് സൗജന്യ ബസ് യാത്ര എന്നീ അഞ്ചു വാഗ്‌ദാനങ്ങൾ നടപ്പിലാക്കാനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്.

ഒരാഴ്‌ചക്കുള്ളിൽ അടുത്ത മന്ത്രിസഭാ യോഗം വിളിക്കുമെന്നും അതിന് ശേഷം തീരുമാനങ്ങൾ പ്രാബല്യത്തിൽ വരുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സിദ്ധരാമയ്യ അറിയിച്ചു. ജനങ്ങൾ ഞങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത് സർക്കാർ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സത്യപ്രതിജ്‌ഞാ ചടങ്ങിന് പിന്നാലെ കോൺഗ്രസിന്റെ കർണാടകയിലെ വിജയരഹസ്യവും വെളിപ്പെടുത്തി രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു.

പാവങ്ങളുടെയും ദുർബലരുടെയും പിന്നാക്കക്കാരുടെയും ദളിതരുടെയും ഒപ്പം നിന്നതിനാലാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചതെന്നും, ഇതിൽ കർണാടകയിലെ ജനങ്ങളെ അഭിനന്ദിക്കുന്നതായും രാഹുൽ പറഞ്ഞു.  ബെംഗളൂരുവിലെ കണ്‌ഠീരവ സ്‌റ്റേഡിയത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുക ആയിരുന്നു രാഹുൽ.

സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം കഴിഞ്ഞാലുടൻ കോൺഗ്രസ് നൽകിയ അഞ്ചു വാഗ്‌ദാനങ്ങൾ നടപ്പിലാക്കുമെന്നും രാഹുൽ പറഞ്ഞിരുന്നു. ‘നിങ്ങൾക്ക് അഞ്ചു വാഗ്‌ദാനങ്ങൾ കോൺഗ്രസ് നൽകിയിട്ടുണ്ട്. കോൺഗ്രസ് വെറും വാക്ക് പറയാറില്ല. നമ്മൾ പറയുന്നത് ചെയ്‌തു കാണിക്കാറുണ്ട്. ഒന്ന് രണ്ടു മണിക്കൂറിനുള്ളിൽ, കർണാടക സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ചേരും. ആ യോഗത്തിൽ ഈ അഞ്ചു വാഗ്‌ദാനങ്ങളും നിയമമാകും. ശുദ്ധവും അഴിമതി രഹിതവുമായ ഒരു സർക്കാർ ഞങ്ങൾ നിങ്ങൾക്ക് നൽകും’- രാഹുൽ ഗാന്ധി പറഞ്ഞു.

Most Read: 500 അമേരിക്കക്കാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി റഷ്യ; ഒബാമ ഉൾപ്പടെ പട്ടികയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE