പലിശനിരക്ക് ഉയർത്തി റിസർവ് ബാങ്ക്; ഇനി വായ്‌പകൾ തൊട്ടാൽ പൊള്ളും 

റിപ്പോ നിരക്ക് വർധനയ്‌ക്ക് ആനുപാതികമായി ബാങ്കുകൾ വായ്‌പകളുടെ പലിശനിരക്കും ഉയർത്തും.

By Senior Reporter, Malabar News
RBI Governor Sanjay Malhotra
ആർബിഐ ഗവർണർ സഞ്‌ജയ്‌ മൽഹോത്ര

നീണ്ട ഇടവേളക്ക് ശേഷം പലിശനിരക്ക് ഉയർത്തി പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. റിപ്പോ നിരക്ക് കാൽശതമാനം (0.25%) കൂടി 5.50 ശതമാനമാക്കി ഉയർത്തി. ഇതോടെ, ഭവന, വാഹന, വ്യക്‌തിഗത വായ്‌പകളുടെ പലിശ നിരക്ക് ഉയരും. സാധാരണക്കാർക്കും ബിസിനസ് സ്‌ഥാപനങ്ങൾക്കും ഇത് തിരിച്ചടിയാണ്.

റിപ്പോ നിരക്ക് വർധനയ്‌ക്ക് ആനുപാതികമായി ബാങ്കുകൾ വായ്‌പകളുടെ പലിശനിരക്കും ഉയർത്തും. എല്ലാത്തരം വായ്‌പകളുടെയും നിരക്ക് കൂടില്ല. റിപ്പോ അധിഷ്‌ഠിത വായ്‌പകൾ, ഫ്‌ളോട്ടിങ് വായ്‌പകൾ, പുതിയ വായ്‌പകൾ എന്നിവയ്‌ക്കാണ് പലിശയിൽ വർധനവുണ്ടാവുക. ഫിക്‌സഡ് പലിശനിരക്കിൽ വായ്‌പകലുള്ളവരുടെ പലിശഭാരം മാറില്ല.

ആർബിഐ ഗവർണർ സഞ്‌ജയ്‌ മൽഹോത്രയാണ് വാർത്താസമ്മേളനത്തിൽ നിരക്കു വർധന പ്രഖ്യാപിച്ചത്. പണപ്പെരുപ്പ നിരക്കിലെ വർധന, രൂപയുടെ മൂല്യമിടിവ്, ആഗോള വിപണിയിലെ ക്രൂഡ് വിലവർധന, യുഎസ് ഫെഡ് അടക്കമുള്ള കേന്ദ്ര ബാങ്കുകൾ നിരക്ക് ഉയർത്തുന്നത് എന്നിവയാണ് പ്രധാന കാരണങ്ങൾ. അവസാനമായി പലിശ കൂട്ടിയത് 2023 ഫെബ്രുവരിയിലാണ്.

Most Read| കറുത്ത പാടുകളെ കരുത്താക്കി മാറ്റി രേഷം; ഇത് ലോകം കണ്ട അതിജീവനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE