സംസ്‌ഥാനത്ത്‌ നാളെ ട്രെയിൻ ഗതാഗത നിയന്ത്രണം; നാലെണ്ണം പൂർണമായി റദ്ദാക്കി

ചാലക്കുടി യാർഡിൽ ട്രാക്ക് മെഷീൻ ജോലികൾ നടക്കുന്നതിനാലാണ് നിയന്ത്രണം.

By Trainee Reporter, Malabar News
train
Rep. Image
Ajwa Travels

കൊച്ചി: വെള്ളിയാഴ്‌ച (നാളെ) കേരളത്തിൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഉണ്ടാകുമെന്ന് റെയിൽവേ അറിയിച്ചു. ചാലക്കുടി യാർഡിൽ ട്രാക്ക് മെഷീൻ ജോലികൾ നടക്കുന്നതിനാലാണ് നിയന്ത്രണം. നാല് ട്രെയിനുകൾ പൂർണമായും എട്ട് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി.

എറണാകുളം- കോട്ടയം പാസഞ്ചർ, കോട്ടയം- എറണാകുളം പാസഞ്ചർ, ഷൊർണൂർ-എറണാകുളം മെമു, എറണാകുളം- മെമു എന്നിവയാണ് പൂർണമായി റദ്ദാക്കിയത്. ചെന്നൈ എഗ്‌മോർ- ഗുരുവായൂർ എക്‌സ്‌പ്രസ്‌ എറണാകുളത്തിനും ഗുരുവായൂരിനും ഇടയിൽ ഭാഗികമായി റദ്ദാക്കി. ഗുരുവായൂരിൽ നിന്ന് പുറപ്പെടുന്ന ഗുരുവായൂർ- ചെന്നൈ എഗ്‌മോർ എക്‌സ്‌പ്രസ്‌ ഗുരുവായൂരിനും എറണാകുളത്തിനും ഇടയിൽ ഭാഗികമായി റദ്ദാക്കി. എറണാകുളത്ത് നിന്ന് ട്രെയിൻ പുറപ്പെടും.

ഗുരുവായൂർ-തിരുവനന്തപുരം സെൻട്രൽ ഇന്റർസിറ്റി എക്‌സ്‌പ്രസ്‌ എറണാകുളത്ത് നിന്ന് 5.20ന് പുറപ്പെടും. തിരുവനന്തപുരം സെൻട്രൽ- ഗുരുവായൂർ ഇന്റർസിറ്റി എക്‌സ്‌പ്രസ്‌ ട്രെയിൻ എറണാകുളത്ത് അവസാനിക്കും. കാരക്കൽ- എറണാകുളം എക്‌സ്‌പ്രസ്‌ പാലക്കാടിനും എറണാകുളത്തിനും ഇടയിൽ ഭാഗികമായി റദ്ദാക്കി.

എറണാകുളത്ത് നിന്ന് പുറപ്പെടുന്ന എറണാകുളം- കാരക്കൽ എക്‌സ്‌പ്രസ്‌ എറണാകുളത്തിനും പാലക്കാടിനും ഇടയിൽ ഭാഗികമായി റദ്ദാക്കി. ഗുരുവായൂർ- മധുര എക്‌സ്‌പ്രസ്‌ എറണാകുളം ടൗണിൽ നിന്ന് എട്ടുമണിക്ക് പുറപ്പെടും. മധുര- ഗുരുവായൂർ എക്‌സ്‌പ്രസ്‌ എറണാകുളം ടൗണിൽ അവസാനിക്കും.

Most Read| റിയാസ് മൗലവി വധക്കേസ്; സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE