സംസ്‌ഥാനത്ത്‌ ട്രെയിൻ സർവീസുകളിൽ ഇന്ന് മുതൽ സമയ മാറ്റം

തിരുവനന്തപുരം-മധുര അമൃത എക്‌സ്‌പ്രസ് ഇന്ന് മുതൽ രാമേശ്വരം വരെ സർവീസ് നടത്തും. ഗുരുവായൂർ-പുനലൂർ എക്‌സ്‌പ്രസ് മധുരയിലേക്കും സർവീസ് നീട്ടിയിട്ടുണ്ട്. തിരുനെൽവേലി-പാലക്കാട് പാലരുവി എക്‌സ്‌പ്രസ് തൂത്തുക്കുടി വരെയും സർവീസ് നടത്തും.

By Trainee Reporter, Malabar News
train services
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ട്രെയിൻ സർവീസുകളിൽ ഇന്ന് മുതൽ സമയ മാറ്റം. യാത്രക്കാർക്ക് ആശ്വാസകരമായ ട്രെയിൻ സർവീസുകൾ നീട്ടിയതാണ് സമയം മാറാൻ കാരണം. തിരുവനന്തപുരം-മധുര അമൃത എക്‌സ്‌പ്രസ് ഇന്ന് മുതൽ രാമേശ്വരം വരെ സർവീസ് നടത്തും. ഗുരുവായൂർ-പുനലൂർ എക്‌സ്‌പ്രസ് മധുരയിലേക്കും സർവീസ് നീട്ടിയിട്ടുണ്ട്.

തിരുനെൽവേലി-പാലക്കാട് പാലരുവി എക്‌സ്‌പ്രസ് തൂത്തുക്കുടി വരെയും സർവീസ് നടത്തും. ഇതിന് പുറമെ തിരുവനന്തപുരം, ഡിവിഷനിൽ ഉൾപ്പെടുന്ന സതേൺ റെയിൽവേക്ക് കീഴിലെ 34 ട്രെയിനുകളുടെ വേഗത കൂടിയിട്ടുണ്ട്. ഒപ്പം 199 ട്രെയിനുകൾക്ക് അധിക സ്‌റ്റോപ്പുകളും അനുവദിച്ചു. പരീക്ഷണാടിസ്‌ഥാനത്തിൽ അനുവദിച്ച സ്‌റ്റോപ്പുകളും ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

സമയമാറ്റം ഇങ്ങനെ

1. എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് എക്‌സ്‌പ്രസ് രാവിലെ 5.05ന് പുറപ്പെടും

2. കൊല്ലം-ചെന്നൈ എഗ്‌മോർ ട്രെയിൻ ഉച്ചക്ക് 2.50ന് പുറപ്പെടും

3. എറണാകുളം- കാരയ്‌ക്കൽ എക്‌സ്‌പ്രസ് 10.25ന് പുറപ്പെടും.

4. ഷൊർണൂർ- കണ്ണൂർ മെമു വൈകിട്ട് 5ന് പുറപ്പെടും

5. ഷൊർണൂർ-എറണാകുളം മെമു പുലർച്ചെ 4.30ന് പുറപ്പെടും

6. എറണാകുളം-ആലപ്പുഴ മെമു വൈകിട്ട് 7 .50ന് പുറപ്പെടും

7. എറണാകുളം-കായംകുളം മെമു വൈകിട്ട് 6.50ന് പുറപ്പെടും

8. കൊല്ലം- എറണാകുളം മെമു രാത്രി 9.05ന് പുറപ്പെടും

9. കൊല്ലം-കോട്ടയം മെമു ഉച്ച കഴിഞ്ഞു 2.40ന് പുറപ്പെടും

10. കായംകുളം-എറണാകുളം മെമു ഉച്ചകഴിഞ്ഞു 3.20ന് പുറപ്പെടും

ട്രെയിനുകൾ എത്തിച്ചരുന്ന സമയത്തിൽ മാറ്റം

1. തിരുവനന്തപുരം- കണ്ണൂർ ജനശതാബ്‌ദി രാത്രി 12.50ന് എത്തിച്ചേരും

2. എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് 10.00 മണിക്ക് എത്തിച്ചേരും

3. ആലപ്പുഴ- കണ്ണൂർ എക്‌സിക്യൂട്ടീവ് രാത്രി 12.30ന് എത്തിച്ചേരും

4. മംഗളൂരു- കോഴിക്കോട് എക്‌സ്‌പ്രസ് രാവിലെ 10.25ന് എത്തിച്ചേരും

5. ചെന്നൈ- കന്യാകുമാരി എക്‌സ്‌പ്രസ് 11.50ന് എത്തിച്ചേരും

6. പൂനെ-കന്യാകുമാരി എക്‌സ്‌പ്രസ് 11.50ന് എത്തിച്ചേരും

7. മധുര- തിരുവനന്തപുരം അമൃത എക്‌സ്‌പ്രസ് 4.45ന് എത്തിച്ചേരും

8. ബെംഗളൂരു- കൊച്ചുവേളി എക്‌സ്‌പ്രസ് 9.55ന് എത്തിച്ചേരും

9. ഗുരുവായൂർ- തിരുവനന്തപുരം ഇന്റർസിറ്റി 9.45ന് എത്തിച്ചേരും

Most Read| രാജ്യത്ത് വാണിജ്യ പാചകവാതക വിലകൂട്ടി; ഇന്ന് മുതൽ പ്രാബല്യത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE