ന്യൂഡെൽഹി: രാജ്യത്ത് വർധിപ്പിച്ച വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില ഇന്ന് മുതൽ പ്രാബല്യത്തിൽ(Cooking Gas Price Hike). സിലിണ്ടറിന് 209 രൂപയാണ് വർധിപ്പിച്ചത്. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനാണ് വില കൂട്ടിയത്. പുതിയ വില പ്രകാരം കൊച്ചിയിൽ 1747.50 രൂപയാണ് ഒരു സിലിണ്ടറിന്റെ വില. ഡെൽഹിയിൽ വില 1731.50 ആയി ഉയർന്നു.
സെപ്‌റ്റംബർ ഒന്നിന് വാണിജ്യ സിലിണ്ടർ വില 160 രൂപ കുറച്ചിരുന്നു. തുടർന്നാണ് വീണ്ടും വില കൂട്ടുന്നത്. അതേസമയം, രാജ്യത്ത് ഗാർഹിക ആവശ്യത്തിനുള്ള പാചക വാതക വില നേരത്തെ കേന്ദ്രം കുറച്ചിരുന്നു. സബ്‌സിഡി ഇനത്തിലാണ് വില കുറഞ്ഞത്.
നിൽവിൽ 1100 രൂപയുള്ള പാചകവാതക സിലിണ്ടറുകളുടെ വില 910 രൂപയായി കുറയും. പ്രധാനമന്ത്രി ഉജ്വല പദ്ധതി പ്രകാരമുള്ളവർക്ക് ഇതിന് പുറമെ 200 രൂപ കൂടി ഇളവുണ്ടാകും. മൂന്ന് വർഷം മുമ്പാണ് കേന്ദ്ര സർക്കാർ എൽപിജി സബ്‌സിഡി നൽകുന്നത് നിർത്തിവെച്ചത്. പിന്നാലെ നിരവധി ഉപഭോക്‌താക്കളാണ് ഇതിനെതിരെ പരാതിയുമായി രംഗത്തുവന്നത്.
Most Read| രാജ്യത്തെ നിയമങ്ങള്‍ ഉണ്ടാക്കുന്നത് ആർഎസ്‌എസും ഉദ്യോഗസ്‌ഥരും; രാഹുല്‍ഗാന്ധി