തിരുവനന്തപുരം: സംസ്‌ഥാനത്ത് പാചക വാതക വിതരണ ട്രക്ക് ഡ്രൈവർമാർ അനിശ്‌ചിതകാല സമരത്തിലേക്ക്. വേതന വർധനവ് ഉൾപ്പടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നവംബർ അഞ്ചുമുതൽ അനിശ്‌ചിത കാല പണിമുടക്കിനാണ് തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്‌തിരിക്കുന്നത്. കഴിഞ്ഞ 11 മാസമായി വേതന വർധനവ് ആവശ്യപ്പെട്ടുള്ള അപേക്ഷ ട്രക്ക് ഡ്രൈവർമാർ നൽകിയിരുന്നു.
എന്നാൽ, അനുകൂല നിലപാട് സ്വീകരിക്കാൻ ഉടമകൾ തയ്യാറായില്ലെന്നാണ് ആരോപണം. ഇതിനിടെ, ഉടമകളും തൊഴിലാളികളും ലേബർ ഓഫീസർമാരും തമ്മിൽ ഇരുപതോളം ചർച്ചകളും നടന്നിട്ടുണ്ട്. ചർച്ചകളിലും സമവായം ഉണ്ടാവാത്ത പശ്‌ചാത്തലത്തിലാണ് ഡ്രൈവർമാർ സമരത്തിനൊടുങ്ങുന്നത്. തൊഴിലാളികൾ ഇന്ന് ഉച്ചവരെ പ്രതീകാൽമക സമരം നടത്തിയിരുന്നു. ട്രക്ക് ഡ്രൈവർമാർ പണിമുടക്കുന്നതോടെ സംസ്‌ഥാന പാചകവാതക വിതരണം സ്‌തംഭിക്കും
Most Read| ആഗോള പട്ടിണി സൂചിക; ഇന്ത്യ 111ആം സ്‌ഥാനത്ത്- പോഷകാഹാര കുറവും കൂടുതൽ!