പാലാരിവട്ടത്ത് ബസുകൾക്കിടയിൽ ബൈക്ക് കുരുങ്ങി; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

By Trainee Reporter, Malabar News
Accident In adimali
Representational Image
Ajwa Travels

കൊച്ചി: പാലാരിവട്ടം ചക്കരപ്പറമ്പിൽ വാഹനാപകടത്തിൽ യുവാക്കളായ രണ്ട് ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം. കെഎസ്ആർടിസി ബസുകൾക്കിടയിൽ ബൈക്ക് കുരുങ്ങിയാണ് അപകടമുണ്ടായത്. മരിച്ച രണ്ടുപേരെയും തിരിച്ചറിഞ്ഞിട്ടില്ല.

തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഗരുഡ കെഎസ്ആർടിസി ബസിനും ചേർത്തലക്ക് പോവുകയായിരുന്ന ഓർഡിനറി ബസിനും ഇടയിൽപ്പെട്ടാണ് അപകടമുണ്ടായത്. ഗരുഡ ബസിന് അടിയിൽപ്പെട്ടുപോയ ബൈക്ക് യാത്രക്കാരെ ഫയർഫോഴ്‌സ് അധികൃതരെത്തി ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ട ഗരുഡ ബസിലുണ്ടായിരുന്ന ഏഴ് യാത്രക്കാരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതിനിടെ, കുന്നംകുളം കുറുക്കൻ പാറയിൽ കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 16ലേറെ പേർക്ക് പരിക്കേറ്റു. ഗുരുവായൂരിൽ നിന്ന് കൊട്ടാരക്കരയ്‌ക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും മണ്ണ് കയറ്റിവന്ന ടോറസുമാണ് കൂട്ടിയിടിച്ചത്. ടോറസ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ഇരുവാഹനത്തിന്റെയും ഡ്രൈവർമാർക്ക് സാരമായ പരിക്കുണ്ട്. ഇവരെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Most Read| ഒരു കുലയിൽ നാലുകിലോ തൂക്കമുള്ള മുന്തിരിക്കുല; റെക്കോർഡ് നേടി ആഷൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE