പാചകവാതക വിലയിൽ വൻ വർധനവ്; 50 രൂപ കൂട്ടി

കൊച്ചിയിലെ വില സിലിണ്ടറിന് 1100 രൂപയായി. നേരത്തെ, 1060 രൂപയായിരുന്നു. വാണിജ്യ സിലിണ്ടറിന് 351 രൂപയാണ് കൂട്ടിയത്. 2124 രൂപയാണ് പുതിയ വില.

By Trainee Reporter, Malabar News
Cooking Gas Price Hike In India
Representational Image
Ajwa Travels

കൊച്ചി: പാചകവാതക വിലയിൽ വൻ വർധനവ്. പാചകത്തിന് ആവശ്യമായ ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് കൂടിയത്. ഇതോടെ കൊച്ചിയിലെ വില സിലിണ്ടറിന് 1100 രൂപയായി. നേരത്തെ, 1060 രൂപയായിരുന്നു. വാണിജ്യ സിലിണ്ടറിന് 351 രൂപയാണ് കൂട്ടിയത്. 2124 രൂപയാണ് പുതിയ വില. നേരത്തെ, 1773 രൂപയായിരുന്നു. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.

കഴിഞ്ഞ വർഷം ജൂലൈയിലാണ് അവസാനമായി ഗാർഹിക സിലിണ്ടറിന് വില കൂട്ടിയത്. അതിനു മുൻപ് മെയ് മാസത്തിൽ രണ്ടുതവണയായി 54 രൂപയോളം കൂട്ടിയിരുന്നു. തുടർച്ചയായ ഏഴു തവണ വില കുറഞ്ഞതിന് ശേഷമാണ് വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിക്കുന്നത്. ജൂൺ മുതൽ 475.50 രൂപ കുറഞ്ഞതിന് പിന്നാലെയാണ് ഒറ്റയടിക്ക് 351 രൂപ കൂട്ടുന്നത്.

Most Read: അഴിമതിക്കേസ്; മനീഷ് സിസോദിയയും ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനും രാജിവെച്ചു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE