ഇത് ചക്കയോ അതോ ഉള്ളിയോ? ‘ഭീമൻ ഉള്ളി’ കണ്ടു ഞെട്ടി കർഷകൻ

8.97 കിലോഗ്രാം ആണ് ഈ ഉള്ളിയുടെ ഭാരം. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉള്ളി എന്ന റെക്കോർഡ് ഗ്രിഫിന്റെ തോട്ടത്തിലുണ്ടായ ഭീമനുള്ളിക്ക് തന്നെ ലഭിച്ചേക്കും.

By Trainee Reporter, Malabar News
Gareth Griffin
ഗാരെത് ഗ്രിഫിൻ ഭീമനുള്ളിയുമായി
Ajwa Travels

എക്കാലത്തെയും സമൃദ്ധമായ വിളകളിൽ ഒന്നായ സവാള അഥവാ ഉള്ളി ഇന്ത്യൻ വീടുകളിൽ പ്രധാനമായ ഒരു പച്ചക്കറിയാണ്. ഉള്ളിയുടെ വലിപ്പവും രൂപവുമൊക്കെ നമുക്കെല്ലാവർക്കും അറിയാം. ഒരു ചക്കയുടെ വലിപ്പമുള്ള ഉള്ളി കണ്ടിട്ടുണ്ടോ? ഇല്ലെന്നായിരിക്കും ഉത്തരം. എന്നാൽ, യുകെ സ്വദേശിയായ ഒരു കർഷകന്റെ കൃഷിത്തോട്ടത്തിൽ ഭീമൻ ഉള്ളി ഉണ്ടായതാണ് ഇപ്പോൾ മാദ്ധ്യമങ്ങളിൽ ഇടംപിടിച്ചത്.

യുകെയിലെ ഗുർൻസിയിൽ നിന്നുള്ള ‘ഗാരെത് ഗ്രിഫിൻ’ എന്ന കർഷകന്റെ തോട്ടത്തിലാണ് ഈ ഭീമനുള്ളി വിളഞ്ഞത്. കഴിഞ്ഞ ദിവസം യുകെയിലെ ഹാരോഗേറ്റ് ശരത്കാല പുഷ്‌പ പ്രദർശനത്തിൽ ഗ്രിഫിൻ തന്റെ ഭീമനുള്ളി പ്രദർശനത്തിന് എത്തിച്ചതോടെയാണ് സംഗതി ഹിറ്റായത്. 8.97 കിലോഗ്രാം ആണ് ഈ ഉള്ളിയുടെ ഭാരം. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉള്ളി എന്ന റെക്കോർഡ് ഗ്രിഫിന്റെ തോട്ടത്തിലുണ്ടായ ഭീമനുള്ളിക്ക് തന്നെ ലഭിച്ചേക്കും.

ഇതിനു മുൻപ് സമാനമായ രീതിയിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കിയ ഉള്ളിയുടെ ഭാരം 8.4 കിലോഗ്രാം ആയിരുന്നു. ഈ റെക്കോർഡ് മറികടക്കാൻ സാധിച്ചതിലുള്ള സന്തോഷത്തിലാണ് ഈ കർഷകനിപ്പോൾ. ഹാരോഗേറ്റ് ഫ്‌ളവർ ഷോസ് ഓർഗനൈസേഷൻ ആണ് തങ്ങളുടെ ഇൻസ്‌റ്റഗ്രാം പേജിലൂടെ ഈ വാർത്ത പുറത്തുവിട്ടത്. ‘കണ്ണ് നനയിക്കുന്ന ഈ വലിയ ഉള്ളി, ഒരു പുതിയ റെക്കോർഡ് ബ്രെക്കിങ് ഭീമനാണ്’ എന്ന കുറിപ്പോടെയായിരുന്നു ഓർഗനൈസേഷൻ സോഷ്യൽ മീഡിയ പോസ്‌റ്റ്.

ഈ ഭീമൻ ഉള്ളി തീർത്തും ഭക്ഷ്യയോഗ്യം ആണെങ്കിലും ഇത് വിത്തായി ഉപയോഗിക്കാനാണ് ഗ്രിഫിന്റെ തീരുമാനം. ലോക റെക്കോർഡുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്‌ഥിരീകരണം ഗിന്നസ് വേൾഡ് റെക്കോർഡ്‌സിന്റെ ഭാഗത്ത് നിന്നും ഇതുവരെയും വന്നിട്ടില്ല. എന്നിരുന്നാലും നേട്ടത്തിൽ താൻ സന്തുഷ്‌ടനാണെന്ന് ഗാരെത് ഗ്രിഫിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

Most Read| 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE