സംസ്‌ഥാനത്ത്‌ ഇന്നും ട്രെയിൻ ഗതാഗത നിയന്ത്രണം തുടരും

ഇന്ന് ആറ് ട്രെയിനുകൾ പൂർണമായി റദ്ദാക്കി. ആലപ്പുഴ വഴിയുള്ള ഗുരുവായൂർ-ചെന്നൈ എഗ്‌മോർ എക്‌സ്‌പ്രസ് കോട്ടയം വഴിയാക്കി. നിലമ്പൂർ റോഡ്-കോട്ടയം എക്‌സ്‌പ്രസ് അങ്കമാലിയിലും കണ്ണൂർ- എറണാകുളം എക്‌സ്‌പ്രസ് തൃശൂരിലും യാത്ര അവസാനിപ്പിക്കും.

By Trainee Reporter, Malabar News
Train traffic control will continue in the state today
Rep. Image

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും ട്രെയിൻ ഗതാഗത നിയന്ത്രണം തുടരും. ആലുവ-അങ്കമാലി സെഷനിലും അറ്റകുറ്റപ്പണിയും മാവേലിക്കര-ചെങ്ങന്നൂർ റൂട്ടിലെ പാലത്തിന്റെ ഗാർഡർ നവീകരണവും ഉൾപ്പടെയുള്ള ജോലികളാണ് നടക്കുന്നത്. ഇന്ന് ആറ് ട്രെയിനുകൾ പൂർണമായി റദ്ദാക്കി.

മധുര-തിരുവനന്തപുരം അമൃത എക്‌സ്‌പ്രസ്, നിലമ്പൂർ റോഡ്-കൊച്ചുവേളി രാജാറാണി എക്‌സ്‌പ്രസ്, ലോകമാന്യതിലക്- കൊച്ചുവേളി ഗരീബ്‌നാഥ് എക്‌സ്‌പ്രസ് എന്നിവ പൂർണമായി റദ്ദാക്കി. ആലപ്പുഴ വഴിയുള്ള ഗുരുവായൂർ-ചെന്നൈ എഗ്‌മോർ എക്‌സ്‌പ്രസ് കോട്ടയം വഴിയാക്കി. നിലമ്പൂർ റോഡ്-കോട്ടയം എക്‌സ്‌പ്രസ് അങ്കമാലിയിൽ യാത്ര അവസാനിപ്പിക്കും. കണ്ണൂർ- എറണാകുളം എക്‌സ്‌പ്രസ് തൃശൂരിൽ യാത്ര അവസാനിപ്പിക്കും.

ട്രെയിനുകൾ പുറപ്പെടുന്ന സമയത്തിലും മാറ്റമുണ്ട്. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് 5.30ന് പുറപ്പെടുന്ന എക്‌സ്‌പ്രസ് ട്രെയിൻ 7.45ന് മാത്രമേ പുറപ്പെടൂ. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് 2.25ന് പുറപ്പെടേണ്ട എക്‌സ്‌പ്രസ് ട്രെയിൻ 6.40ന് ആയിരിക്കും പുറപ്പെടുക. നാളത്തെ കണ്ണൂർ- ഷൊർണൂർ റൂട്ടിലെ മെമു ട്രെയിൻ കോഴിക്കോട് യാത്ര അവസാനിപ്പിക്കും. ആലപ്പുഴ-കണ്ണൂർ എക്‌സ്‌പ്രസ് നാളെയും 30നും കൊയിലാണ്ടിയിൽ സർവീസ് അവസാനിപ്പിക്കും.

Most Read: ജനപ്രിയ നടപടികളുമായി സിദ്ധരാമയ്യ; ‘സീറോ ട്രാഫിക്ക്’ പിൻവലിക്കാൻ നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE