തിരുവനന്തപുരം: കേരളത്തില്‍ ഭരണം പിടിക്കാന്‍ ഉറപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്ക്കരിക്കാന്‍ ഹൈക്കമാന്‍ഡ് നിയോഗിച്ച പ്രത്യേക സംഘം വെള്ളിയാഴ്ച കേരളത്തിലെത്തും. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടാണ് സംഘത്തിന് നേതൃത്വം നൽകുന്നത്.
യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കളുമായി സംഘം ചര്‍ച്ച നടത്തും. മുല്ലപ്പള്ളി രാമചന്ദ്രനെ മൽസരിപ്പിക്കുന്ന കാര്യത്തിലും കെ സുധാകരന് അധ്യക്ഷന്റെ ചുമതല നല്‍കുന്നതിലും പ്രത്യേക സംഘം ഹൈക്കമാന്‍ഡിന് റിപ്പോർട് നല്‍കും.
ഉമ്മന്‍ ചാണ്ടിയെ യുഡിഎഫിന്റെ അമരക്കാരനായി തീരുമാനിച്ച ശേഷമാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ പ്രത്യേക സംഘം കേരളത്തിലേക്ക് വരുന്നത്. രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, മുന്‍ ഗോവ മുഖ്യമന്ത്രി ലൂസിഞ്ഞോ ഫെലേ റോ, മുന്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ജി പരമേശ്വര എന്നിവരാണ് വെള്ളിയാഴ്ച കേരളത്തിലെത്തുന്നത്.
തിരുവനന്തപുരത്തെത്തുന്ന സംഘം വെള്ളിയാഴ്ച വൈകീട്ട് യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച നടത്തും. ശനിയാഴ്ച കെപിസിസി ഭാരവാഹി യോഗത്തിലും ഇവര്‍ പങ്കെടുക്കും.
മുഖ്യമന്ത്രി സ്ഥാനാർഥിയെ സംബന്ധിച്ച റിപ്പോര്‍ട് ഹൈക്കമാന്‍ഡിന് നല്‍കുക എന്നതും കേരള നേതാക്കളുമായുള്ള കൂടിക്കാഴ്ചകളിലൂടെ പ്രത്യേക സംഘം ലക്ഷ്യമിടുന്നുണ്ട്.
Read Also: പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തണമെന്ന് വിദഗ്ധ സമിതിയുടെ ശുപാർശ








































