കൊച്ചി: സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വർണ വിലയിൽ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 36,520 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,565 രൂപയാണ്. ബുധനാഴ്ച പവൻ വില 240 രൂപ കുറഞ്ഞ് 36,000 രൂപയിൽ എത്തിയിരുന്നു. രണ്ട് ദിവസം കൊണ്ട് പവന് 250 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
തിങ്കളാഴ്ച 36,760 രൂപയും ചൊവ്വാഴ്ച 36,840 രൂപയുമായിരുന്നു പവൻ വില. ഈ മാസത്തിലെ ഏറ്റവും കൂടിയ സ്വർണവില ജനുവരി 5നും പവന് (38,400 രൂപ) ഏറ്റവും കുറഞ്ഞ വില ജനുവരി 16നും (36,400 രൂപ) രേഖപ്പെടുത്തിയിരുന്നു.
Read also: അമിത് ഷാ ചെങ്കോട്ടയിലേക്ക്; സംഘർഷത്തിൽ പരിക്കേറ്റവരെ സന്ദർശിക്കും





































