ഷില്ലോംഗ്: രാജ്യ തലസ്‌ഥാനത്ത് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ധീരമായി സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ അര്‍പ്പിച്ച് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. അടിച്ചമര്‍ത്തുക വഴി ലോകത്ത് ഒരു സമരവും പരിഹരിക്കാന്‍ സാധിക്കില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു.
കര്‍ഷകരില്‍ മിക്കവരും സമാധാനപരമായാണ് സമരം നയിക്കുന്നതെന്ന് വ്യക്‌തമാക്കിയ ഗവര്‍ണര്‍ കര്‍ഷകരുടെ ആവശ്യം ചെവിക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും പറഞ്ഞു.
നേരത്തെ ഗോവയിലെ ബിജെപി സര്‍ക്കാരിനെ ഗവര്‍ണര്‍ വിമര്‍ശിച്ചത് ഏറെ വിവാദം സൃഷ്‌ടിച്ചിരുന്നു. ഇപ്പോഴിതാ രാപ്പകലില്ലാതെ രാജ്യത്ത് സമരം ചെയ്യുന്ന കര്‍ഷകർക്ക് പിന്തുണ അർപ്പിക്കുകയാണ് അദ്ദേഹം.
2019 നവംബറില്‍ ഗോവയില്‍ ഗവര്‍ണറായി ചുമതലയേറ്റ മാലിക്കിനെ ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ചതിന് പിന്നാലെയാണ് മേഘാലയ ഗവര്‍ണറായി നിയമിച്ചത്. നേരത്തെ ജമ്മു കശ്‌മീരിലെ ഗവര്‍ണറായും അദ്ദേഹം സേവനം അനുഷ്‌ഠിച്ചിരുന്നു.
Read Also: ജെഡിയു എതിർത്തു; എൻഡിഎ യോഗത്തിൽ ചിരാഗ് പാസ്വാനെ ഒഴിവാക്കി ബിജെപി








































