ചാവക്കാട്: ദേശീയ പാതയിൽ വാനുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തിരുവത്ര പുത്തൻകടപ്പുറം പടിഞ്ഞാറെ പള്ളിക്ക് സമീപം ഹസൈനാരകത്ത് അലിയുടെ മകൻ അജ്മലാണ് (19) മരിച്ചത്. തിരുവത്ര അതിർത്തി പെട്രോൾ പമ്പിലെ ജീവനക്കാരനാണ്. ഇന്ന് രാവിലെ 10.30ഓടെ മണത്തല അയിനിപ്പുള്ളിയിലാണ് സംഭവം.
അജ്മൽ സഞ്ചരിച്ച ബൈക്കും ഇറച്ചിക്കോഴികളുമായി പോവുകയായിരുന്ന വാനുമാണ് കൂട്ടിയിടിച്ചത്. ഉടൻ തന്നെ ചാവക്കാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മാതാവ്: കുൽസു
Read also: ജനങ്ങൾക്ക് ഇരുട്ടടി; പാചക വാതകത്തിനും വില കൂട്ടി







































