വാളയാറിലെ ഇളയപെൺകുട്ടി കൊല്ലപ്പെട്ടിട്ട് നാലുവർഷം; കൊച്ചിയിൽ ഇന്ന് തല മുണ്ഡനത്തിലൂടെ ഐക്യദാർഢ്യം

By News Desk, Malabar News
Walayar Case
Representational image
Ajwa Travels

കൊച്ചി: വാളയാർ കേസിലെ ഇളയപെൺകുട്ടി ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടിട്ട് ഇന്ന് നാലുവർഷം തികയുന്നു. നീതികിട്ടിയില്ല എന്നാരോപിച്ച് പെൺകുട്ടികളുടെ അമ്മയുടെ സമരം തുടരുകയാണ്. ഇന്ന് എറണാകുളം കളക്‌ട്രേറ്റിന് മുന്നിൽ നടക്കുന്ന ഐക്യദാർഡ്യ സമരത്തിൽ 100 പേ‍ർ തല മുണ്ഡനം ചെയ്യും.

രാവിലെ 10ന് കളക്‌ട്രേറ്റിന് മുന്നിലാണ് സമരം. കേസ് അട്ടിമറിച്ച അന്വേഷണ ഉദ്യോഗസ്‌ഥർക്കെതിരെ നടപടിയാവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ പതിനാലു ജില്ലകളിലും പ്രചരണം നടത്തുമെന്ന് സമരസമിതി അറിയിച്ചു.

കഴിഞ്ഞ ദിവസം തലമുണ്ഡനം ചെയ്‌തുള്ള അമ്മയുടെ പ്രതിഷേധം വലിയ തോതിൽ ശ്രദ്ധ നേടിയിരുന്നു. 2017 ജനുവരിയിലും മാർച്ചിലുമായി 52 ദിവസത്തെ ഇടവേളയിലാണ് 13ഉം 9ഉം വയസുള്ള സഹോദരിമാരായ പെൺകുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Also Read: കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഇബ്രാഹിം കുഞ്ഞിന് ഇഡി നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE