ഇരിട്ടി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിൽ കേന്ദ്രസേനയെ അനുവദിച്ചു. മേഖലയിൽ മാവോയിസ്റ്റ് ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് നടപടി.
ബിഎസ്എഫിന്റെ 60 അംഗങ്ങൾ ഉൾപ്പെടുന്ന രണ്ട് പ്ളെറ്റൂൺ കേന്ദ്രസേനയെയാണ് അനുവദിച്ചത്. കരിക്കോട്ടക്കരി, അങ്ങാടിക്കടവ്, വാണിയപ്പാറ എന്നിവിടങ്ങളിൽ സേന റൂട്ട് മാർച്ച് നടത്തി. എസ്ഐ ബെന്നി മാത്യു, എഎസ്ഐ ജോസ് പി ജോസ് എന്നിവർ നേതൃത്വം നൽകി.
Read Also: കിഫ്ബി ഉദ്യോഗസ്ഥയുടെ പരാതി; ഇഡിക്കെതിരെ പോലീസ് കേസെടുക്കും







































