പാലക്കാട് : ജില്ലയിൽ ചെർപ്പുളശ്ശേരി കോട്ടക്കുന്നിൽ തീപിടുത്തം ഉണ്ടായി. ഇതേതുടർന്ന് കുന്നിൻ മുകളിലെ സ്വകാര്യ ഭൂമിയിലുള്ള 500 കശുമാവിൻ തൈകളും നൂറോളം നെല്ലിയും കത്തിനശിച്ചു. ഇന്നലെ രാവിലെ 11.30ഓടെയാണ് തീപിടുത്തം ഉണ്ടായത്. തുടർന്ന് അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
തീപിടുത്തം ഉണ്ടായതിന്റെ കാരണം ഇതുവരെയും വ്യക്‌തമായിട്ടില്ല. സമയോചിതമായ ഇടപെടലിലൂടെ തീപിടുത്തം കൂടുതൽ പടരുന്നത് ഒഴിവാക്കിയതോടെ നിരവധി ആളുകളാണ് രക്ഷപെട്ടത്. കുന്നിന്റെ താഴ്‌വാരത്തിലായി നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. മലബാർ പോളിടെക്‌നിക് കോളേജും ഇതിനു സമീപത്താണ്. ഇവിടങ്ങളിലേക്ക് തീ പടരാതിരിക്കാൻ നാട്ടുകാരും കോളേജ് അധികൃതരും ചേർന്ന് നടപടികൾ സ്വീകരിച്ചു. ഇതോടെ വലിയ അപകടമാണ് ഒഴിവായത്.
Read also : ജോലിയെടുക്കാത്ത സർക്കാർ ഉദ്യോഗസ്‌ഥരെ മുളവടി കൊണ്ട് തല്ലണം; കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്






































