ജോലിയെടുക്കാത്ത സർക്കാർ ഉദ്യോഗസ്‌ഥരെ മുളവടി കൊണ്ട് തല്ലണം; കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

By Staff Reporter, Malabar News
giriraj-singh
Giriraj Singh
Ajwa Travels

പാറ്റ്ന: പരാതികൾ ശ്രദ്ധിച്ചില്ലെങ്കിൽ സർക്കാർ ഉദ്യോഗസ്‌ഥരെ മുള വടികൊണ്ട് തല്ലണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിന്റെ ആഹ്വാനം. തന്റെ നിയോജക മണ്ഡലമായ ബെഗുസാരായിലെ ജനങ്ങളോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബീഹാറിലെ ബെഗുസാരായിയിൽ നടന്ന ഒരു പൊതു പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം വിവാദ പരാമർശം നടത്തിയത്.

സർക്കാർ ഉദ്യോഗസ്‌ഥർ പലപ്പോഴും പൊതുജനങ്ങളുടെ പരാതികൾക്ക് ചെവികൊടുക്കാറില്ലെന്ന് തന്നോട് പലരും പരാതി പറയാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അക്കൂട്ടത്തിലാണ് ഗിരിരാജ് സിംഗ് സർക്കാർ ഉദ്യോഗസ്‌ഥരെ തല്ലാനുള്ള ആഹ്വാനം നടത്തിയത്. നേരത്തേയും സമാനമായ വിവാദ പരാമർശങ്ങൾ ഗിരിരാജ് സിംഗ് നടത്തിയിട്ടുണ്ട്.

‘ഞാൻ അവരോട് പറയുന്നു, എന്തുകൊണ്ടാണ് നിങ്ങൾ ഇത്തരം ചെറിയ കാര്യങ്ങൾക്കായി എന്റെ അടുത്ത് വരുന്നത്. എം‌പിമാർ, എം‌എൽഎമാർ, ഗ്രാമ മുഖ്യൻമാർ, ഡി‌എം‌മാർ, എസ്‌ഡി‌എമ്മുകൾ, ബിഡിഒകൾ എന്നിവരെല്ലാം ജനങ്ങളെ സേവിക്കാൻ ബാധ്യസ്‌ഥരാണ്. അവർ നിങ്ങളുടെ വാക്കുകൾ ശ്രദ്ധിക്കുന്നില്ലെങ്കിൽ, രണ്ട് കൈകൊണ്ടും ഒരു മുള വടി എടുത്ത് അവരുടെ തല തല്ലി പൊളിക്കുക’ എന്നായിരുന്നു ഗിരിരാജ് സിംഗിന്റെ പ്രസംഗത്തിൽ പറഞ്ഞത്.

Read Also: കർഷക സമരം; 101ആം ദിവസം, പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് മാർച്ച്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE