കൊച്ചി: അന്താരാഷ്‍ട്ര വിപണിയിലെ തകർച്ച മൂലം സ്വര്‍ണത്തിന്റെ വിലയിടിവ് തുടരുന്നു. ചൊവ്വാഴ്‌ച ഗ്രാമിന് 35 രൂപ വീണ്ടും കുറഞ്ഞു. കഴിഞ്ഞ 9 മാസത്തിനിടക്ക് ഏറ്റവും കുറഞ്ഞ വിലയാണ് ഇപ്പോൾ രേഖപ്പെടുത്തിയത്. പവന് 280 രൂപ കുറഞ്ഞ് 33,320 രൂപയായി, 2020 ആഗസ്‌റ്റില്‍ സ്വര്‍ണ്ണത്തിന് 42,000 രൂപ വരെയായിരുന്നു. സ്വര്‍ണത്തിന്റെ വിലയിടിവ് ഇനിയും തുടരുമെന്നാണ് കണക്കാക്കുന്നത്. പവന് 32,000 രൂപ വരെ എത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്.
ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 1,687.90 ഡോളർ നിലവാരത്തിലാണ്. യുഎസിലെ ട്രഷറി ആദായം ഉയർന്നുനിൽക്കുന്നതും ഡോളറിന്റെ മൂല്യവർധനവുമാണ് സ്വർണവിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വിലയിൽ 0.3 ശതമാനം വർധനവുണ്ടായി. പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 44,150 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
Read also: വിനോദിനി ബാലകൃഷ്‌ണനെ ഇന്ന് ചോദ്യം ചെയ്യും







































