ദുബായ്: 2023 വരെ സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് വർധിപ്പിക്കില്ലെന്ന് ദുബായ്. മൂന്നു വര്‍ഷത്തേക്ക് സര്‍ക്കാര്‍ ഫീസുകളുടെ വര്‍ധന നിര്‍ത്തിവച്ച് 2018ല്‍ ഇറക്കിയ ഉത്തരവാണ് ഇപ്പോള്‍ 2023 വരെ നീട്ടി നല്‍കിയത്. 2023 വരെ സര്‍ക്കാര്‍ ഫീസുകളൊന്നും വര്‍ധിപ്പിക്കില്ലെന്നും പുതിയ ഫീസുകള്‍ ഏര്‍പ്പെടുത്തില്ലെന്നും അധികൃതര്‍ അറിയിച്ചു.
യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിർദേശം അനുസരിച്ച്, ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ചൊവ്വാഴ്ച ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
കോവിഡ് പ്രതിസന്ധിയില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികള്‍ക്കും സംരംഭകര്‍ക്കും പുതിയ തീരുമാനം ആശ്വാസം നൽകും. കോവിഡ് വ്യാപനം റിപ്പോർട് ചെയ്ത 2020 മാര്‍ച്ച് മുതല്‍ നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങളാണ് ദുബായ് സർക്കാർ നടത്തുന്നത്. ഈ കാലയളവില്‍ അഞ്ച് സാമ്പത്തിക പാക്കേജുകളാണ് പ്രഖ്യാപിച്ചത്. ഇതിനായി 700 കോടി ദിര്‍ഹം നീക്കിവച്ചിരുന്നു.
Also Read: കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചില്ല; ഖത്തറിൽ 370 പേർക്ക് എതിരെ നടപടി




































