കോഴിക്കോട് : സ്വർണ്ണം അപഹരിച്ച കേസിലെ പ്രതിയെ തട്ടികൊണ്ട് പോയ കേസിൽ ഒരാൾ കൂടി അറസ്‌റ്റിലായി. വില്യാപ്പള്ളി സ്വദേശി കുന്നോത്ത് മുഹമ്മദിനെ(32)യാണ് അറസ്‌റ്റ് ചെയ്‌തത്. ഇതോടെ ഈ കേസിൽ അറസ്‌റ്റിൽ ആയവരുടെ ആകെ എണ്ണം 5 ആയി. കണ്ണൂർ വിമാനത്താവളം വഴിയെത്തിച്ച ഒരു കിലോ സ്വർണം അപഹരിച്ചെന്ന കേസിൽ പ്രതിയായ പന്തിരിക്കര സ്വദേശി അജ്നാസിനെയാണ് ഇവർ ചേർന്ന് തട്ടികൊണ്ട് പോയത്.
എളയത്ത് വോളിബോൾ ടൂർണമെന്റ് കാണാൻ എത്തി മടങ്ങുന്നതിനിടയിലാണ് അജ്നാസിനെ ഫെബ്രുവരി 19ന് തട്ടിക്കൊണ്ടുപോയത്. തുടർന്ന് അന്ന് രാത്രി തന്നെ അജ്നാസ് പോലീസ് സ്‌റ്റേഷനിലെത്തിയിരുന്നു. തുടർന്നാണ് അയാൾ സ്വർണ്ണം അപഹരിച്ച കേസിലെ പ്രതിയാണെന്ന് വ്യക്‌തമായത്. ഗൾഫിൽ നിന്നു വില്യാപ്പള്ളി സ്വദേശി അജ്നാസിന്റെ കയ്യിൽ കൊടുത്തയച്ച ഒരു കിലോ സ്വർണം ഉടമ നിർദേശിച്ചവർക്ക് നൽകാതിരുന്നതിനാണ് അയാളെ തട്ടിക്കൊണ്ട് പോയത്. തുടർന്നാണ് അജ്നാസ് സ്വർണം അപഹരിച്ച കേസിൽ പ്രതിയാണെന്ന് വ്യക്‌തമായത്. പിന്നീട് കേസ് നാദാപുരം പോലീസ് മട്ടന്നൂർ പോലീസിനു കൈമാറിയിരുന്നു.
Read also : ഉമ്മൻചാണ്ടിയെ വിട്ടുതരില്ല; കണ്ണീരോടെ അണികൾ; പ്രതിഷേധച്ചൂടിൽ പുതുപ്പള്ളി




































