ന്യൂഡെൽഹി : രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട് ചെയ്‌ത കോവിഡ് കേസുകൾ 25,320 ആണ്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 1,13,59,048 ആയി ഉയർന്നു. കൂടാതെ 161 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ച ആകെ ആളുകളുടെ എണ്ണം 1,58,607 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി.
രാജ്യത്ത് നിലവിൽ കോവിഡ് മുക്‌തരാകുന്ന ആളുകളുടെ എണ്ണം രോഗബാധിതരേക്കാൾ കുറവാണ്. അതിനാൽ തന്നെ രോഗബാധിതരായി ചികിൽസയിൽ കഴിയുന്നവരുടെ എണ്ണത്തിൽ ഉയർച്ച ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് മുക്‌തരായ ആകെ ആളുകളുടെ എണ്ണം 16,637 ആണ്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരിൽ 1,09,89,897 ആളുകളും ഇതുവരെ രോഗമുക്‌തരായി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലവിൽ രോഗബാധിതരായി ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 2,10,544 ആയി ഉയർന്നെന്ന് ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി. കഴിഞ്ഞ ദിവസം രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട് ചെയ്‌തത് മഹാരാഷ്‌ട്രയിൽ നിന്നാണ്. നിലവിൽ മഹാരാഷ്‌ട്രയിൽ പ്രതിദിനം കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നുണ്ട്. 15,000ന് മുകളിലാണ് കഴിഞ്ഞ ദിവസം മാത്രം മഹാരാഷ്‌ട്രയിൽ റിപ്പോർട് ചെയ്‌ത കോവിഡ് കേസുകൾ.
Read also : ന്യുമോണിയ; സ്‌ഥാനാർഥി പ്രഖ്യാപനം വരാനിരിക്കെ സുരേഷ് ഗോപി ആശുപത്രിയിൽ







































