
കോഴിക്കോട്: കോവിഡ് 19 സമൂഹ വ്യാപനം പിടിച്ചുനിറുത്താനും രോഗവ്യാപനം കുറക്കാനും നിലവില്‍ ഉണ്ടായിരുന്ന നിബന്ധന ലഘൂകരിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു. കേരളത്തിലെ ഇതര ജില്ലകളിലെ പോലെ കോഴിക്കോട് ജില്ലയിലും വെള്ളിയാഴ്ചയിലെ സവിശേഷ പ്രാര്‍ത്ഥനക്ക് നൂറു പേര്‍ക്ക് ഒരുമിച്ചു കൂടാന്‍ അനുമതി നല്‍കണമെന്നാണ് ആവശ്യം.
ഇതിനുള്ള അനുമതി ആവശ്യപ്പെട്ടു കൊണ്ട് കോഴിക്കോട് ജില്ലാ കലക്ടര്‍ സാംബ ശിവറാവുവിനു കേരള മുസ്ലിം ജമാഅത്ത് നിവേദനം നല്‍കി. സംസ്ഥാന സെക്രട്ടറി സി മുഹമ്മദ് ഫൈസി, സുന്നി യുവജന സംഘം ജില്ലാ സെക്രട്ടറി വള്ളിയാട് മുഹമ്മദലി സഖാഫി എന്നിവരാണ് നിവേദനം സമര്‍പ്പിക്കാനെത്തിയത്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുമെന്നും വളരെ ചുരുങ്ങിയ സമയം മാത്രമാണ് പള്ളിയില്‍ ഒരുമിച്ചു കൂടുകയെന്നും ഇക്കാര്യത്തില്‍ പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ ശ്രദ്ധപുലര്‍ത്തുമെന്നും നിവേദനത്തില്‍ പറഞ്ഞിട്ടുണ്ട്. ഇക്കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് കലക്ടര്‍ ഉറപ്പു നല്‍കിയതായി സി മുഹമ്മദ് ഫൈസി പത്രക്കുറിപ്പില്‍ അറിയിച്ചു.
Related News: ചിറകരിയരുത്; പ്രതിഷേധ ജ്വാലയായി എസ് വൈ എസ് സമരാരംഭം






































