ചിറകരിയരുത്; പ്രതിഷേധ ജ്വാലയായി എസ് വൈ എസ് സമരാരംഭം

By Desk Reporter, Malabar News
SYS Protest Drive_ Malabar News
എസ് വൈ എസ് നേതൃത്വത്തിൽ നടന്ന നിൽപ്പ് സമരത്തിൽ നിന്നുള്ള ദൃശ്യം
Ajwa Travels

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി ആസൂത്രണം ചെയ്തിരിക്കുന്ന പ്രക്ഷോഭ പരമ്പരക്ക് തുടക്കമായി.

അന്താരാഷ്ട്ര എയര്‍പോര്‍ട്ട് പരിസരത്ത് സംസ്ഥാന നേതാക്കള്‍ നടത്തിയ നില്‍പ്പ് സമരത്തോടെയാണ് പ്രക്ഷോഭ പരിപാടികള്‍ക്ക് തുടക്കമായത്. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സി പി സൈദലവി ചെങ്ങരയാണ് നില്‍പ്പ് സമരം ഉത്ഘാടനം ചെയ്തത്. എസ് വൈ എസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫിയുടെ പ്രാര്‍ത്ഥനയോടെയാണ് സമരാരംഭം കുറിച്ചത്.

Related News: കോഴിക്കോട് എയര്‍പോര്‍ട്ട് ; എസ് വൈ എസ് പ്രക്ഷോഭ പരിപാടികള്‍ പ്രഖ്യാപിച്ചു

വിമാനത്താവളത്തോട് അധികൃതര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക. വലിയ വിമാനങ്ങള്‍ക്കിറങ്ങാനുള്ള അനുമതി അടിയന്തിരമായി പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരാരംഭം കുറിച്ചിരിക്കുന്നത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് നടത്തിയ സമരത്തില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.

ദുരന്തമറവില്‍ അജണ്ടകള്‍ ഒളിപ്പിച്ച് കരിപ്പൂരിനെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും, മലബാര്‍ വികസനത്തില്‍ മുഖ്യ പങ്കു വഹിച്ച പ്രവാസി സഹോദരങ്ങളോടുള്ള അനീതിയാണ് കരിപ്പൂരിനെ തകര്‍ക്കലെന്നും മുദ്രാവാഖ്യങ്ങളിലൂടെ വ്യക്തമാക്കിയ നില്‍പ്പ് സമരം കോവിഡ് നിബന്ധനകള്‍ പാലിച്ചു കൊണ്ട് നടത്തേണ്ട സമരങ്ങള്‍ക്ക് മാതൃകയായിരുന്നു.

കൊണ്ടോട്ടി സോണ്‍ പ്രവര്‍ത്തകര്‍ പ്രത്യേക ബാനറിന് പിന്നില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് അഭിവാദ്യമര്‍പ്പിച്ചു. സപ്തംബര്‍ 11 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ ലക്ഷം കുടുംബങ്ങള്‍ അവരവരുടെ വീട്ടു മുറ്റങ്ങളില്‍ കരിപ്പൂരിന്റെ ചിറകരിയരുത് എന്ന മുദ്രാവാക്യമുയര്‍ത്തി സമരത്തില്‍ പങ്കാളികളാവും.

Related News: കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല; എസ് വൈ എസ് പ്രത്യക്ഷ സമരത്തിലേക്ക്

അവിശ്വസനീയവും ശാസ്ത്രീയ അടിത്തറ ഇല്ലാത്തതുമായ പല കാരണങ്ങള്‍ നിരത്തിയാണ് എയര്‍പോര്‍ട്ടിനെ അധികൃതര്‍ അവഗണിക്കുന്നത്. ഇപ്പോള്‍, വിമാനാപകട കാരണം പറഞ്ഞാണ് വലിയ വിമാനങ്ങള്‍ക്ക് വീണ്ടും അനുമതി നിഷേധിച്ചിട്ടുള്ളത്. അപകട പശ്ചാത്തലത്തില്‍, ടേബിള്‍ ടോപ് ഘടനയാണ് അപകട കാരണമെന്ന് വരുത്തി, എയര്‍പോര്‍ട്ടിനെ തകര്‍ക്കാനുള്ള നീക്കമാണിത്. ഇതനുവദിക്കാന്‍ കഴിയില്ല. എസ് വൈ എസ് സംസ്ഥാന നേതൃത്വം വ്യക്തമാക്കി.

എസ് വൈ എസ് സെക്രട്ടറി എം മുഹമ്മദ് സ്വാദിഖ്, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, എം ഡി.എഫ് പ്രസിഡണ്ട് കെ.എം ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. കേന്ദ്ര സിവില്‍ ഏവിയേഷന്‍ വകുപ്പ് മന്ത്രിക്കും എയര്‍പോര്‍ട്ട് അതോറിറ്റിക്കുമുള്ള നിവേദനം സമരവേദിയില്‍ വെച്ച് സംസ്ഥാന ജന: സെക്രട്ടറി മജീദ് കക്കാട് ഓണ്‍ലൈനായി സമര്‍പ്പിച്ചു. സംസ്ഥാന നേതാക്കളായ എം.വി.സിദ്ധീഖ് സഖാഫി ഒറ്റപ്പാലം, ഇ.കെ മുഹമ്മദ് കോയ സഖാഫി, ജമാല്‍ കരുളായി, ബഷീര്‍ ചെല്ലക്കൊടി, മുഹമ്മദലി സഖാഫി വള്ള്യാട്, ഉമര്‍ ഓങ്ങല്ലൂര്‍, അബ്ദുല്‍ കലാം മാവൂര്‍, ഹസന്‍ സഖാഫി തറയിട്ടാല്‍, നാസര്‍ ചെറുവാടി, സൂലൈമാന്‍ ചുണ്ടമ്പറ്റ എന്നിവര്‍ സമരാരംഭത്തിനു നേതൃത്വം നല്‍കി. അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ സ്വാഗതവും റഹ്മത്തുല്ല സഖാഫി നന്ദിയും പറഞ്ഞു.

Related News: കരിപ്പൂര്‍ വിമാനത്താവളം; ചിറകരിയാന്‍ അനുവദിക്കില്ല, എസ് വൈ എസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE