കോഴിക്കോട് എയര്‍പോര്‍ട്ട് ; എസ് വൈ എസ് പ്രക്ഷോഭ പരിപാടികള്‍ പ്രഖ്യാപിച്ചു.

By Desk Reporter, Malabar News
SYS Original Flag _ Malabar News
Representational image
Ajwa Travels

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തെ സംരക്ഷിക്കുന്നതിന് ആവശ്യമായ പ്രക്ഷോഭ പരിപാടികള്‍ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചു. കോവിഡ് പ്രോട്ടോകോള്‍ നിലവില്‍ ഉള്ളതിനാല്‍ യൂട്യൂബ് വഴിയായിരുന്നു സമരപ്രഖ്യാപന പരിപാടി നടന്നത്. വൈകിട്ട് 7 മണിക്ക് മീഡിയ മിഷന്‍ യൂട്യൂബ് ചാനലിലൂടെ നടന്ന സമര പ്രഖ്യാപനത്തില്‍ പതിനായിരത്തിലധികം പേര്‍ പങ്കാളികളായതായും നേതൃത്വം വ്യക്തമാക്കി. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി ആണ് പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചത്.

പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രധാന എയര്‍പ്പോര്‍ട്ടായ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തോട് അധികൃതര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും വലിയ വിമാനങ്ങള്‍ക്കിറങ്ങാനുള്ള അനുമതി അടിയന്തിരമായി പുനഃസ്ഥാപിക്കണമെന്നും ഖലീലുല്‍ ബുഖാരി ഉല്‍ഘാടന പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.

Khaleel Bhuhari _ Malabar News
സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി പരിപാടി ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുന്നു

സെപ്റ്റംബര്‍ 5-ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് എയര്‍പോര്‍ട്ട് പരിസരത്ത് സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ പ്രതിരോധ-പ്രതിഷേധ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. സംസ്ഥാനത്തെ 15 ജില്ലാ കേന്ദ്രങ്ങളില്‍ ചര്‍ച്ചാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. കൂടാതെ, കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം വെസ്റ്റ്, മലപ്പുറം ഈസ്റ്റ്, പാലക്കാട് ജില്ലകളിലെ 75 സോണ്‍ കേന്ദ്രങ്ങളില്‍ സമര സംഗമങ്ങളും സംഘടിപ്പിക്കും. തുടര്‍ന്ന് സംസ്ഥാനത്തെ 100 സര്‍ക്കിള്‍ കേന്ദ്രങ്ങളില്‍ നില്‍പ് സമരവും 3000 യൂണിറ്റുകളിലെ ഒരു ലക്ഷം വീടുകളില്‍ കുടുംബ സമരവും പ്രക്ഷോഭത്തിന്റെ ഭാഗമായി നടക്കുമെന്നും എസ് വൈ എസ് സംസ്ഥാന സെക്രട്ടറി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. മലപ്പുറം മുതല്‍ കോഴിക്കോട് വരെയുള്ള പ്രധാന ടൗണുകള്‍ കേന്ദ്രീകരിച്ച് പാതയോര നില്‍പ്പ് സമരവും പ്രതിഷേധ പരിപാടികളുടെ ഭാഗമായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. എയര്‍പോര്‍ട്ടിനെ ആശ്രയിക്കുന്ന പ്രവാസി കുടുംബങ്ങളെയും സമരത്തിന്റെ ഭാഗമാക്കുമെന്നും കേന്ദ്ര സര്‍ക്കാറിന് ഒരു ലക്ഷം ഇമെയില്‍ സന്ദേശം അയക്കുമെന്നും സമര സമിതി വ്യക്തമാക്കി.

ജനപ്രതിനിധികളായ എം കെ രാഘവന്‍ എം പി, എളമരം കരീം എം പി, ടി വി ഇബ്രാഹിം എം എല്‍ എ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, ഐ സി എഫ് ഗള്‍ഫ് കൌണ്‍സില്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സഖാഫി മമ്പാട് എന്നിവര്‍ സംസാരിച്ചു.

എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ സഖാഫി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് കക്കാട് സമര പ്രഖ്യാപനം നടത്തി. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ വിഷയാവതരണം നിര്‍വഹിച്ചു. വിവിധ സാമൂഹിക സാംസ്‌കാരിക സന്നദ്ധ സംഘടനകളെ പ്രതിനിധീകരിച്ച് അബ്ദുല്‍ റഹ്മാന്‍ എടക്കുനി, സുബൈര്‍ കൊളക്കാടന്‍, അബ്ദുല്‍ റഹ്മാന്‍ എന്ന ഇണ്ണി, ജാഫര്‍ സ്വാദിഖ് കരിപ്പൂര്‍, അഷ്റഫ് കൊണ്ടോട്ടി , റഫീഖ് കോഴിക്കോട്, മുസ്തഫ തുറക്കല്‍ എന്നിവര്‍ സംബന്ധിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എ മുഹമ്മദ് പറവൂര്‍ സ്വാഗതവും മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി ജമാല്‍ കരുളായി നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE