കരിപ്പൂരിൽ ഈ മാസം 15 മുതൽ റൺവേ ഭാഗികമായി അടക്കും; നിയന്ത്രണം ആറുമാസത്തേക്ക്

രാവിലെ 10 മുതൽ വൈകിട്ട് ആറുവരെ അടുത്ത ആറ് മാസത്തേക്ക് റൺവേ അടച്ചിടും. ഈ പശ്‌ചാത്തലത്തിൽ പകൽ സമയങ്ങളിലെ ഷെഡ്യൂളുകൾ പുനഃക്രമീകരിക്കും. സമയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി യാത്രക്കാർ അതാത് എയർലൈൻസുമായി ബന്ധപ്പെടണമെന്ന് കരിപ്പൂർ വിമാനത്താവള ഡയറക്‌ടർ അറിയിച്ചു.

By Trainee Reporter, Malabar News
At Karipur, the runway will be partially closed from 15th of this month; Restriction for six months
Ajwa Travels

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ റൺവേ ബലപ്പെടുത്തലിന്റെ ഭാഗമായി ആറ് മാസത്തേക്ക് സർവീസുകൾ പുനഃക്രമീകരിക്കാൻ തീരുമാനം. ഈ മാസം 15 മുതൽ റൺവേ ഭാഗികമായി അടച്ചിടാനാണ് തീരുമാനം. രാവിലെ 10 മണി മുതൽ വൈകിട്ട് ആറുവരെയാണ് അടുത്ത ആറ് മാസത്തേക്ക് റൺവേ അടച്ചിടുക.

ഈ പശ്‌ചാത്തലത്തിലാണ്‌ പകൽ സമയങ്ങളിലെ ഷെഡ്യൂളുകൾ പുനഃക്രമീകരിക്കുന്നത്. പുനഃക്രമീകരണം സംബന്ധിച്ച വിവരങ്ങൾക്കായി യാത്രക്കാർ അതാത് എയർലൈൻസുമായി ബന്ധപ്പെടണമെന്നാണ് കരിപ്പൂർ ഡയറക്‌ടർ അറിയിച്ചിരിക്കുന്നത്. നിലവിൽ ഈ സമയത്ത് ഓരോ ആഭ്യന്തര, അന്താരാഷ്‌ട്ര സർവീസുകൾ മാത്രമാണ് ഉള്ളത്.

10.50ന് കരിപ്പൂരിൽ നിന്ന് പുറപ്പെടുന്ന എയർ ഇന്ത്യ ഡെൽഹി സർവീസിന്റെ സമയം മാറ്റിയിട്ടുണ്ട്. ആഴ്‌ചയിൽ ആറ് ദിവസമാണ് ഈ സർവീസ് ഉള്ളത്. ജനുവരി 14 മുതൽ ഈ സർവീസ് ശനി, തിങ്കൾ, ബുധൻ ദിവസങ്ങളിൽ 9.30നും ഞായർ, ചൊവ്വ ദിവസങ്ങളിൽ 8.55നുമാകും ഈ വിമാനം കരിപ്പൂരിൽ നിന്ന് പുറപ്പെടുക.

സലാം എയറിന്റെ സലാല സർവീസിനും സമയ മാറ്റമുണ്ട്. 4.40ന് സലാലയിൽ നിന്ന് പുറപ്പെട്ട് 10.15ന് കരിപ്പൂരിൽ എത്തേണ്ട വിമാനം ജനുവരി 17 മുതൽ 2.35ന് ആകും പുറപ്പെടുക. ഈ വിമാനം 8.10ന് കരിപ്പൂരിലെത്തി 8.55ന് മടങ്ങും.

Most Read: കോഴിമുട്ട മയോണൈസ് അപകടകരം; നിരോധിച്ചും പകരം നിർദ്ദേശമിറക്കിയും ആരോഗ്യവകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE