കൊച്ചി: സംസ്‌ഥാനത്ത് സ്വർണവില ഇടിഞ്ഞു. ഇന്ന് പവന് 160 രൂപ കുറഞ്ഞ് 33,360 രൂപയായി. ഗ്രാമിന് 4170 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞദിവസം 33,520 രൂപയായിരുന്നു പവന്റെ വില.
മാർച്ച് ഒന്നിന് 34,440 രൂപ നിലവാരത്തിൽ എത്തിയ വില നാലു ദിവസം പിന്നിട്ടപ്പോൾ 33,160 രൂപ നിലവാരത്തിലേക്ക് താഴ്‌ന്നിരുന്നു. 2020 ഓഗസ്‌റ്റിലെ റെക്കോഡ് നിലവാരമായ 42,000 രൂപയിൽ നിന്ന് 8,640 രൂപ താഴെയാണ് ഇപ്പോൾ സ്വർണത്തിന്റെ വില.
ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് ഔൺസിന് 1,729 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് ട്രഷറി ആദായം ഉയർന്ന നിലയിൽ തുടരുന്നതും ഡോളർ കരുത്താർജിച്ചതുമാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്.
Also Read: മുഖംമൂടി വച്ച ആർഎസ്എസാണ് അണ്ണാ ഡിഎംകെ; രാഹുൽ ഗാന്ധി