മുഖംമൂടി വച്ച ആർഎസ്എസാണ് അണ്ണാ ഡിഎംകെ; രാഹുൽ ഗാന്ധി

By Staff Reporter, Malabar News
Rahul-Gandhi on fuel price hike
Ajwa Travels

ചെന്നൈ: ആര്‍എസ്എസിന്റെയും ബിജെപിയുടെയും പ്രതിരൂപമാണ് അണ്ണാ ഡിഎംകെയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തമിഴ്‌നാട്ടിലെ ഭരണകക്ഷിക്ക് പിന്നില്‍ ആര്‍എസ്എസും ബിജെപിയുമാണെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസാമി നരേന്ദ്ര മോദിക്ക് മുന്നില്‍ കീഴടങ്ങിയ നേതാവാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘ഇത് നിങ്ങളുടെ പഴയ എഐഎഡിഎംകെ അല്ല. ദയവു ചെയ്‌ത്‌ തെറ്റിധരിക്കരുത്. മുഖംമൂടി വെച്ച അണ്ണാ ഡിഎംകെയാണ് ഇപ്പോള്‍ നിങ്ങളുടെ മുന്നിലുള്ളത്. അവരെ കണ്ടാല്‍ എഐഎഡിഎംകെയെപ്പോലെ തോന്നുമായിരിക്കും. പക്ഷേ നിങ്ങള്‍ മുഖംമൂടി മാറ്റിയാല്‍ കാണുക അവരെയല്ല, ആര്‍എസ്എസിനെയും ബിജെപിയെയുമാണ്’ രാഹുൽ പറഞ്ഞു.

സമ്പൂര്‍ണ അധികാരവും ബിജെപിക്ക് നല്‍കിയ പാര്‍ട്ടിയാണ് ഇപ്പോഴത്തെ എഐഎഡിഎംകെ പാർട്ടിയെന്നും അവരുമായി ഇടപെടുമ്പോള്‍ തമിഴ് ജനത സൂക്ഷിക്കണമെന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കി. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഡിഎംകെ കോണ്‍ഗ്രസ് സഖ്യം അധികാരത്തില്‍ എത്തുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെല്ലാം സൂചിപ്പിക്കുന്നത്.

Read Also: ഇന്ത്യയില്‍ കഴിഞ്ഞവര്‍ഷം കേന്ദ്രം പൂട്ടിട്ടത് 2731 ട്വിറ്റര്‍, 1717 ഫേസ്ബുക്ക് അക്കൗണ്ടുകൾക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE