നരേന്ദ്ര മോദി ഇന്ന് ചെന്നൈയിൽ; വിവിധ പദ്ധതികൾ ഉൽഘാടനം ചെയ്യും

By Staff Reporter, Malabar News
Prime Minister
പ്രധാനമന്ത്രി നരേന്ദ്ര മോദി
Ajwa Travels

ന്യൂഡെൽഹി: വിവിധ പദ്ധികളുടെ ഉൽഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചെന്നൈയിലെത്തും. മധുര-തേനി റെയിൽപ്പാത, താംബരം-ചെങ്കൽപ്പേട്ട് സബ് അർബൻ പാത, പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിർമിച്ച ആയിരത്തിലധികം വീടുകൾ എന്നിവയുടെ ഉൽഘാടനം, വിവിധ പദ്ധതികളുടെ തറക്കല്ലിടൽ ചടങ്ങ് എന്നിവ പ്രധാനമന്ത്രി നിർവഹിക്കും. നെഹ്റു സ്‌റ്റേഡിയത്തിലാണ് ചടങ്ങുകൾ നടക്കുക.

31,400 കോടി ചെലവുള്ള 11 പദ്ധതികൾക്കാണ് തറക്കല്ലിടുന്നത്. അതേസമയം കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങളിലും വിഭാഗീയ രാഷ്‌ട്രീയത്തിലും പ്രതിഷേധിച്ച് ഇടതുകക്ഷികളും വിസികെയും പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽ പ്രതിഷേധ പരിപാടികൾക്ക് ആസൂത്രണം നൽകിയിട്ടുണ്ട്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വൻ സുരക്ഷയും ഒരുക്കിയിട്ടുണ്ട്.

Read Also: പിസി ജോർജിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE