പിസി ജോർജിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

By Staff Reporter, Malabar News
hate speech  pc george responds after arrest
Representational Image

കൊച്ചി: വി​ദ്വേ​ഷ​ ​പ്ര​സം​ഗ​ കേ​സി​ൽ​ മജിസ്‌ട്രേറ്റ് ​കോ​ട​തി​ ​ജാ​മ്യം ​റ​ദ്ദാ​ക്കി​യ​തി​ന് പിന്നാലെ, ​അ​റ​സ്‌റ്റി​ലാ​യ​ ​പിസി ജോ​ർ​ജ് ​നൽ​കിയ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഇന്ന് പരിഗണിക്കും. തനിക്ക് വെർടിഗോ അസുഖമുണ്ടെന്നും, രാത്രി ഉറങ്ങാൻ ശ്വസന സഹായി വേണമെന്നുമാണ് പിസി ജോർജ് ജാമ്യാപേക്ഷയിൽ പറഞ്ഞിരിക്കുന്നത്.

കേസ് രാത്രി തന്നെ അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പോലീസ് അറസ്‌റ്റ് രേഖപ്പെടുത്തിയതോടെയാണ് പിസി ജോർജ് രാത്രി തന്നെ ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. ഓണ്‍ലൈനിലൂടെയാണ് ജാമ്യാപേക്ഷ നല്‍കിയത്. എന്നാൽ ഹരജി പരിഗണിക്കാൻ രാത്രി അസൗകര്യം ഉണ്ടെന്ന് പറഞ്ഞ കോടതി, അപേക്ഷ ഇന്ന് രാവിലെ 9ന് പരിഗണിക്കും എന്ന് അറിയിക്കുകയായിരുന്നു.

ജാമ്യ വ്യവസ്‌ഥകളുടെ ലംഘനം എന്ന പേരിൽ, തെറ്റായ വിവരങ്ങൾ തിരുവനന്തപുരത്തെ കോടതിയിൽ നൽകിയാണ് പ്രോസിക്യൂഷൻ തന്റെ ജാമ്യം റദ്ദാക്കിയതെന്നാകും ജോർജിന്റെ പ്രധാന വാദം. ജാമ്യം റദ്ദാക്കിയ കോടതി ഉത്തരവ് അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നും ആവശ്യപ്പെടും.

Read Also: അഫ്‌ഗാനിൽ നാലിടത്ത് സ്‍ഫോടനം; 14 പേർ കൊല്ലപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE