മാഹിയെ കുറിച്ച് വിവാദ പരാമർശം; പിസി ജോർജിനെതിരെ കേസ്

മാഹി വേശ്യകളുടെ കേന്ദ്രമായിരുന്നുവെന്നും ഗുണ്ടകളും റൗഡികളും കൂത്താടിയിരുന്ന സ്‌ഥലമായിരുന്നു എന്നുമാണ് പിസി ജോർജിന്റെ വിവാദ പ്രസ്‌താവന.

By Trainee Reporter, Malabar News
Mystery over delay in filing complaint against PC George; Court
Ajwa Travels

കോഴിക്കോട്: മാഹിക്കാരെയും സ്‌ത്രീകളേയും മോശക്കാരാക്കി സംസാരിച്ച ബിജെപി നേതാവ് പിസി ജോർജിനെതിരെ കേസെടുത്ത് കസബ പോലീസ്. മാഹി സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി നൽകിയ പരാതിയിലാണ് കേസ്. 21ന് വൈകിട്ട് ഏഴിന് മുതലക്കുളം മൈതാനിയിൽ നടന്ന എൻഡിഎ തിരഞ്ഞെടുപ്പ് കൺവൻഷനിലാണ് പിസി ജോർജിന്റെ വിവാദ പരാമർശം ഉണ്ടായത്.

മാഹി വേശ്യകളുടെ കേന്ദ്രമായിരുന്നുവെന്നും ഗുണ്ടകളും റൗഡികളും കൂത്താടിയിരുന്ന സ്‌ഥലമായിരുന്നു എന്നുമാണ് പിസി ജോർജിന്റെ വിവാദ പ്രസ്‌താവന. കോഴിക്കോട്- കണ്ണൂർ റോഡിലെ മയ്യഴി 14 വർഷമായി വേശ്യകളുടെ കേന്ദ്രമായിരുന്നുവെന്നും റോഡിലൂടെ പോകാൻ കഴിയുമായിരുന്നില്ല എന്നുമാണ് പിസി ജോർജ് പറഞ്ഞത്. ഗുണ്ടകളും വേശ്യകളും തെമ്മാടികളും കൂത്താടിയ പ്രദേശമായിരുന്ന മാഹിയിലെ റോഡുകൾ മോദി സുന്ദരമാക്കി മാറ്റിയെന്നും പിസി ജോർജ് പറഞ്ഞു.

ഇതിനെതിരെ സ്‌ത്രീകളുടെ നേതൃത്വത്തിൽ പിസി ജോർജിനെതിരെ മാഹിയിലും പരിസര പ്രദേശങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു. നേരത്തെ, സ്‌ത്രീ സമൂഹത്തെ അപമാനിക്കുന്ന പ്രസ്‌താവന നടത്തിയെന്നാരോപിച്ചു പിസി ജോർജിനെതിരെ മാഹി പോലീസ് വിവിധ വകുപ്പുകളിൽ കേസെടുത്തിരുന്നു. പിസി ജോർജിനെതിരെ മാഹി എംഎൽഎ രമേശ് പറമ്പത്ത് ദേശീയ വനിതാ കമ്മീഷനും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.

Most Read| 123 അടി നീളമുള്ള ദോശ! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ സംഘത്തിൽ മലയാളി ഷെഫും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE