ചെന്നൈ: തമിഴ്നാട്ടിൽ മന്ത്രിയുടേയും സ്പീക്കറുടേയും കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. സ്പീക്കര്‍ ധനപാലിന്റെയും മന്ത്രി എസ്പി വേലുമണിയുടെയും കാറുകളാണ് കൂട്ടിയിടിച്ചത്. ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ധരപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയില്‍ പങ്കെടുക്കാന്‍ പോകുംവഴി കഥപുല്ലപട്ടി പിരിവില്‍ വെച്ചായിരുന്നു അപകടം. മന്ത്രിയുടെ കാറിന് പിറകില്‍ സ്പീക്കറുടെ കാറ് ഇടിക്കുകയായിരുന്നു. അപകടകാരണം വ്യക്തമല്ല. സ്പീക്കറുടെ കാര്‍ ക്രെയിന്‍ ഉപയോഗിച്ചാണ് സംഭവ സ്ഥലത്ത് നിന്ന് നീക്കം ചെയ്തത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read also: പ്രധാനമന്ത്രിക്ക് എതിരെ തമിഴ്നാട്ടിൽ ‘ഗോ ബാക്ക് മോദി’ പ്രതിഷേധം; 60 പേർ അറസ്റ്റിൽ




































