നെടുങ്കണ്ടം: വിനോദ സഞ്ചാരത്തിന് എത്തിയ വിദ്യാർഥി രാമക്കല്‍മേട്ടിലെ സ്വകാര്യ റിസോർട്ടിലെ നീന്തൽകുളത്തിൽ മുങ്ങിമരിച്ചു. മലപ്പുറം കല്‍പ്പകഞ്ചേരി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ളസ് ടു സയന്‍സ് വിദ്യാർഥി നിഹാല്‍(17) ആണ് മരിച്ചത്. തിരൂർ കൽപ്പകഞ്ചേരി കടായിക്കൽ അബ്‌ദുൾ നാസറിന്റെ മകനാണ്.
സ്വിമ്മിംഗ് പൂളില്‍ കളിക്കുന്നതിനിടയില്‍ തലയിടിച്ച് പരിക്കേറ്റതാണ് മരണ കാരണം. ഇടുക്കി കട്ടപ്പന മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കോവിഡ് പരിശോധനയും പോസ്‌റ്റ്മോർട്ടവും കഴിഞ്ഞ ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
Read also: കമ്മ്യൂണിസ്‌റ്റ് ആണെങ്കിൽ പാര്‍ട്ടി തീരുമാനം അനുസരിക്കേണ്ടി വരും; മുഖ്യമന്ത്രി







































