കമ്മ്യൂണിസ്‌റ്റ് ആണെങ്കിൽ പാര്‍ട്ടി തീരുമാനം അനുസരിക്കേണ്ടി വരും; മുഖ്യമന്ത്രി

By Syndicated , Malabar News
pinarayi-vijayan-and-ep-jayarajan
Ajwa Travels

കണ്ണൂര്‍: കമ്മ്യൂണിസ്‌റ്റെങ്കിൽ പാര്‍ട്ടി തീരുമാനം നിർബന്ധമായും അനുസരിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൽസര രംഗത്തേക്ക് ഇല്ലെന്ന മന്ത്രി ഇപി ജയരാജന്റെ പ്രസ്‌താവനയെ കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കമ്യൂണിസ്‌റ്റുകാര്‍ക്കും നേതാക്കള്‍ക്കുമുള്ള വ്യക്‌തിപരമായ അഭിപ്രായങ്ങൾ പാര്‍ട്ടി എപ്പോഴും മാനിക്കാറുണ്ട്. എന്നാല്‍ അവസാന തീരുമാനം പാര്‍ട്ടിയാണ് എടുക്കുന്നത്. അത് എല്ലാവരും അനുസരിക്കുകയും ചെയ്യും. അതാണ് ഞങ്ങളുടെ രീതി; മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഇനി മൽസര രംഗത്തേക്ക് ഇല്ലെന്ന നിലപാട് മന്ത്രി ഇപി ജയരാജൻ മാദ്ധ്യമങ്ങൾക്ക് മുന്നിൽ വ്യക്‌തമാക്കിയത്. ഇനി ഒരു തിരഞ്ഞെടുപ്പിലും മൽസരിക്കാനില്ലെന്നും തന്റെ നിലപാട് പാർട്ടി അംഗീകരിക്കും എന്നാണ് കരുതുന്നതെന്നും ജയരാജൻ പറഞ്ഞിരുന്നു .

Read also: യോഗിയുടേത് വർഗീയ വിഷം ചീറ്റുന്ന പ്രചാരണം; വീണു പോകരുതെന്ന് ശശി തരൂർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE