യോഗിയുടേത് വർഗീയ വിഷം ചീറ്റുന്ന പ്രചാരണം; വീണു പോകരുതെന്ന് ശശി തരൂർ

By Syndicated , Malabar News
MALABARNEWS-THAROOR
SHASHI THAROOR
Ajwa Travels

തിരുവനന്തപുരം: ലവ് ജിഹാദ് വിഷയം മുൻനിർത്തി കേരളത്തിൽ പ്രചാരണം നടത്തുന്ന യുപി മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് നേതാവും എംപിയുമായ ഡോ. ശശി തരൂർ. കേരളത്തിൽ ലവ് ജിഹാദ് ഇല്ലെന്നും വിഷയത്തിൽ എത്ര കേസുകൾ ബിജെപിക്ക് കണ്ടെത്താൻ കഴിഞ്ഞെന്നും ശശി തരൂർ ചോദിച്ചു. യുപിയില്‍ ലവ് ജിഹാദ് നിയമ വിരുദ്ധമാണെന്നും കേരളത്തില്‍ നിയമം നടപ്പാക്കാത്തത് എന്തു കൊണ്ടാണ് എന്നുമായിരുന്നു പ്രചാരണ യോഗത്തിൽ യോഗി ആദിത്യനാഥ് ചോദിച്ചത്.

യോഗിയുടേത് വർഗീയ വിഷം ചീറ്റുന്ന പ്രചാരണമാണെന്നും ഈ വിഷയത്തിൽ മലയാളികൾ വീണു പോകരുതെന്നും തരൂർ അഭ്യർഥിച്ചു. വർഗീയമായി നാടിനെ വിഭജിക്കുന്ന പ്രചരണ തന്ത്രമാണിതെന്നും കോൺഗ്രസ് അതിനെ ഏറ്റുപിടിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നും തരൂർ വ്യക്‌തമാക്കി. ഇത്തരം വർഗീയ വിഷ പ്രചാരണത്തെ തള്ളിക്കളയണമെന്നും തരൂർ ആവശ്യപ്പെട്ടു.

Read also: പശ്‌ചിമ ബംഗാളിലെ ജനങ്ങള്‍ സമര്‍ഥരാണ്; മമതയെ പിന്തുണച്ച് സഞ്‌ജയ് റാവത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE