വയനാട്: ബെംഗളൂരുവിൽ നിന്ന് തിരൂരിലേക്കുള്ള ബസിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവാക്കൾ പിടിയിൽ. മലപ്പുറം കണ്ണമംഗലം സ്വദേശി മുബാറക്, തിരൂരങ്ങാടി സ്വദേശി മുഹമ്മദ് യാസിൻ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 14 കിലോ കഞ്ചാവ് പിടികൂടി. യാത്ര ബാഗുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനകളുടെ ഭാഗമായി മാനന്തവാടി എക്സൈസ് റേഞ്ച് സംഘവും തോൽപ്പെട്ടി ചെക്ക്പോസ്റ്റ് സംഘവും ഇലക്ഷൻ സർവൈലൻസ് സ്റ്റാറ്റിക്സ് സംഘവും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്.
Read also: പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന്; നാളെ കേരളം ബൂത്തിലേക്ക്







































